പന്തും വാലറ്റവും പൊരുതി; ചതുര്‍ദിന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക എയെ തോൽപ്പിച്ച് ഇന്ത്യ എ

ആദ്യ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എക്ക് മൂന്ന് വിക്കറ്റിന്‍റെ ആവേശജയം

പന്തും വാലറ്റവും പൊരുതി; ചതുര്‍ദിന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക എയെ തോൽപ്പിച്ച് ഇന്ത്യ എ
dot image

ദക്ഷിണാഫ്രിക്ക എക്കെതിരായ ആദ്യ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എക്ക് മൂന്ന് വിക്കറ്റിന്‍റെ ആവേശജയം. 275 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി ക്യാപ്റ്റൻ റിഷഭ് പന്ത് 90 റണ്‍സെടുത്ത് പൊരുതി. വാലറ്റക്കാരായ അന്‍ഷുല്‍ കാംബോജ്(37), മാനവ് സുതാര്‍(20) തനുഷ് കൊടിയാന്‍(23) എന്നിവരുടെ പോരാട്ടവും ഇന്ത്യക്ക് തുണയായി.

90 റണ്‍സെടുത്ത റിഷഭ് പന്തിന് പുറമെ 34 റണ്‍സുമായി ആയുഷ് ബദോനിയും ഇന്ത്യക്കായി പൊരുതി. എട്ട് വിക്കറ്റുകൾ വീഴ്ത്തിയ തനുഷ് കൊടിയാനാണ് കളിയിലെ താരം. ദക്ഷിണാഫ്രിക്ക എ ആദ്യ ഇന്നിങ്സിൽ 309 റൺസും രണ്ടാം ഇന്നിങ്സിൽ 199 റൺസും നേടി. ഇന്ത്യ എ ആദ്യ ഇന്നിങ്സിൽ 234 റൺസ് നേടിയപ്പോൾ രണ്ടാം ഇന്നിങ്സിൽ ഏഴ് വിക്കറ്റിന് വിജയലക്ഷ്യമായ 277 മറികടക്കുകയായിരുന്നു.

Content Highlights: India A beat South Africa A in a four-day Test, rishab pant form

dot image
To advertise here,contact us
dot image