

പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൊറർ ചിത്രം ഡീയസ് ഈറെ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ബുക്ക് മൈ ഷോയിൽ അടക്കം ചിത്രത്തിന്റെ ടിക്കറ്റുകൾ നിമിഷനേരംകൊണ്ടാണ് വിറ്റുപോകുന്നത്. തിയേറ്ററിൽ സിനിമ കാണാൻ വരുന്ന പ്രേക്ഷകർക്ക് നിരവധി മുന്നറിയിപ്പുകൾ സ്‌ക്രീനിൽ നൽകാറുണ്ട്. ഇപ്പോഴിതാ ഒരു പുതിയ മുന്നറിയിപ്പ് നോട്ടീസ് കൂടി പുറത്തിറക്കിയിരിക്കുകയാണ് തിയേറ്റർ ഉടമകൾ. ഹൊറർ സിനിമകൾ പ്രദർശിപ്പിക്കുന്ന സ്‌ക്രീനുകളിൽ മാത്രമേ ഈ നിർദേശങ്ങൾ പാലിക്കേണ്ടി വരൂ.
Kerala theatres are now forced to display this notice..!!#DiesIrae pic.twitter.com/bxJEXa3ZtT
— AB George (@AbGeorge_) November 2, 2025
'ഇതൊരു ഹൊറർ സിനിമയാണ്. ദയവായി അനാവശ്യ ബഹളങ്ങൾ ഉണ്ടാക്കി ചിത്രത്തിന്റെ ശരിയായ ആസ്വാദനം തടസ്സപ്പെടുത്തരുത്', ഇതാണ് ഇപ്പോൾ ചില തിയേറ്ററുകളിൽ സിനിമ തുടങ്ങുന്നതിന് മുൻപുള്ള നോട്ടീസ് കാർഡ്. നിരവധി പ്രേക്ഷകർ എത്തുന്ന തിയേറ്ററിൽ സിനിമയുടെ ആസ്വാദനം നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങുന്ന കുറച്ച് ആളുകൾ ഉണ്ട്. പ്രത്യേകിച്ച് ഹൊറർ സിനിമകൾ റിലീസ് ആകുമ്പോൾ പേടിപ്പെടുത്തുന്ന രംഗങ്ങൾ ഒക്കെ വരുമ്പോൾ ഇവർ തിയേറ്ററിൽ ഇരുന്ന് മോശം കമന്റ് അടിക്കുകയും മറ്റുള്ളവരുടെ ആസ്വാദനം നശിപ്പിക്കുകയും ചെയ്യും. ഈ പ്രവണത ഇപ്പോൾ വർധിച്ച് വന്നത് കാരണമാണ് തിയേറ്റർ ഉടമകൾക്ക് ഈ നോട്ടീസ് സ്‌ക്രീനിൽ നൽകാൻ ഇടയായത്.
അതേസമയം, പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഡീയസ് ഈറേ' മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുകയാണ്. ആദ്യ ദിനം 5 കോടിക്കടുത്ത് ചിത്രം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 4 . 50 കോടി കളക്ഷൻ സിനിമ ഇന്ത്യയിൽ നിന്ന് നേടിയിട്ടുണ്ട്. പ്രീമിയർ ഷോകളിൽ നിന്ന് മാത്രം സിനിമയ്ക്ക് 80 ലക്ഷത്തിലധികം നേടാനായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ പ്രണവിന്റെ പ്രകടനത്തിന് നിറയെ കയ്യടികളാണ് ലഭിക്കുന്നത്.
Content Highlights: Theatre owners has released new notice for watching horror movies