

ഇന്ത്യയും ദക്ഷിണാഫ്രിക്ക തമ്മിലുള്ള വനിതാ ഏകദിന ലോകകപ്പ് ഫൈനലിന്റെ തുടക്കത്തിലെ മഴക്കളി. മഴമൂലം മത്സരത്തിന് ഇതുവരെ ടോസിടാനായിട്ടില്ല. 2.30നായിരുന്നു ടോസ് ഇടേണ്ടിയിരുന്നത്.
എന്നാല്‍ ഇടക്കിടെ പെയ്യുന്ന മഴയില്‍ ഔട്ട് ഫീല്‍ഡ് നനഞ്ഞതിനാല്‍ നാല് മണി കഴിഞ്ഞിട്ടും ടോസിടാനായിട്ടില്ല.
അതേ സമയം മഴ മൂലം ഇന്ന് മത്സരം പാടെ ഉപേക്ഷിക്കുമെന്ന ആശങ്കയും നിലവിലുണ്ട്. വിശ്വവേദിയിലെ അവസാന ദിനം മഴ കളിമുടക്കിയാൽ എന്ത് സംഭവിക്കും. നോക്കാം.
റൂൾ നമ്പർ 1- നിശ്ചയിച്ച ദിവസം തന്നെ കളി പൂർത്തിയാക്കാൻ മാച്ച് ഒഫീഷ്യലുകൾ പരമാവധി ശ്രമം നടത്തും. അതിന് സാധിച്ചില്ലെങ്കിലോ?
റൂൾ നമ്പർ 2- കളി പൂർണമായും മഴയെടുത്താൽ റിസർവ് ഡേയിലേക്ക് മാറ്റും. നാളെയാണ് റിസർവ് ഡേ ആയി നിശ്ചയിച്ചിട്ടുള്ളത്.
റൂൾ റമ്പർ 3- റിസർവ് ഡേയിലും മഴ കളി മുടക്കിയാലോ? ലോകകപ്പ് ഇരു രാജ്യങ്ങളും ചേർന്ന് പങ്കുവക്കും.
Content Highlights: india vs southafrica women cricket, live updates, reserve day rules