

മൂന്നാം ടി 20 യിൽ ഇന്ത്യക്കെതിരെ മികച്ച ടോട്ടലുമായി ഓസ്‌ട്രേലിയ. ടിം ഡേവിഡ് 74 റൺസും മാർക്കസ് സ്റ്റോയിനിസ് 64 റൺസും നേടിയപ്പോൾ ഓസീസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി. മാത്യു ഷോർട്ട് 26 റൺസ് നേടി. അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റും വരുൺ ചക്രവർത്തി രണ്ട് വിക്കറ്റും നേടി.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ് ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയയിലെ ഹൊബാര്‍ട്ടിലാണ് മത്സരം. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഹൊബാർട്ടില്‍ ഇറങ്ങുന്നത്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഇലവനില്‍ നിന്ന് പുറത്തായി.
സഞ്ജുവിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ ഇലവനില്‍ സ്ഥാനം പിടിച്ചു. കുല്‍ദീപ് യാദവിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ ടീമിലെത്തിയപ്പോള്‍ ഹര്‍ഷിത് റാണക്ക് പകരം അര്‍ഷ്ദീപ് സിംഗും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.
Content Highlights: David and Stoinis shine; Aussies post huge total against India in 3rd T20