സഞ്ജു പുറത്ത്; മൂന്നാം ടി20യില്‍ ഓസീസിനെതിരെ ഇന്ത്യയ്ക്ക് ടോസ്

മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഹൊബാർട്ടില്‍ ഇറങ്ങുന്നത്

സഞ്ജു പുറത്ത്; മൂന്നാം ടി20യില്‍ ഓസീസിനെതിരെ ഇന്ത്യയ്ക്ക് ടോസ്
dot image

ഇന്ത്യയ്ക്കെതിരായ മൂന്നാം ടി20യില്‍ ഓസ്ട്രേലിയ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ് ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയയിലെ ഹൊബാര്‍ട്ടിലാണ് മത്സരം.

മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഹൊബാർട്ടില്‍ ഇറങ്ങുന്നത്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഇലവനില്‍ നിന്ന് പുറത്തായി. സഞ്ജുവിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ ഇലവനില്‍ സ്ഥാനം പിടിച്ചു. കുല്‍ദീപ് യാദവിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ ടീമിലെത്തിയപ്പോള്‍ ഹര്‍ഷിത് റാണക്ക് പകരം അര്‍ഷ്ദീപ് സിംഗും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മാത്യു ഷോർട്ട്, മിച്ചൽ ഓവൻ, മാർക്കസ് സ്റ്റോയിനിസ്, സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, മാത്യു കുനെമാൻ, സീൻ ആബട്ട്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ജിതേഷ് ശര്‍മ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.

Content Highlights: IND vs AUS 3rd T20: India wins toss and opts to bowl first vs Australia in Hobart

dot image
To advertise here,contact us
dot image