പ്രതീക്ഷ ഇനി പന്തിൽ; ദക്ഷിണാഫ്രിക്ക എക്കെതിരെ ഇന്ത്യ എ തോല്‍വി ഭീഷണിയില്‍

ആറ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് ജയിക്കാന്‍ ഇനിയും 156 റണ്‍സ് കൂടി വേണം.

പ്രതീക്ഷ ഇനി പന്തിൽ; ദക്ഷിണാഫ്രിക്ക എക്കെതിരെ ഇന്ത്യ എ തോല്‍വി ഭീഷണിയില്‍
dot image

ദക്ഷിണാഫ്രിക്ക എക്കെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി ഭീഷണി. 275 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ എ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ്. 64 റണ്‍സുമായി ക്യാപ്റ്റൻ റിഷഭ് പന്തും റണ്ണൊന്നുമെടുക്കാതെ ആയുഷ് ബദോനിയുമാണ് ക്രീസില്‍.

ഇന്ത്യൻ താരങ്ങളായ സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ആയുഷ് മാത്രെ, രജത് പാട്ടീദാര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. ആറ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് ജയിക്കാന്‍ ഇനിയും 156 റണ്‍സ് കൂടി വേണം.

നേരത്തെ മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക എ 199 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ഇന്ത്യ എക്കായി തനുഷ് കൊടിയാന്‍ നാലും അന്‍ഷുല്‍ കാംബോജ് മൂന്നും ഗുര്‍നൂര്‍ ബ്രാര്‍ രണ്ട് വിക്കറ്റുമെടുത്തു. ആദ്യ ഇന്നിങ്സിൽ സൗത്ത് ആഫ്രിക്ക 309 റൺസ് നേടിയപ്പോൾ ഇന്ത്യയുടെ മറുപടി 234 റൺസാണ് നേടിയത്.

Content Highlights:Hope now lies in the pant; India A in danger of losing against South Africa A

dot image
To advertise here,contact us
dot image