

തിരുവനന്തപുരം: കാട്ടാക്കടയില്‍ 15 വയസുകാരന്‍ മുങ്ങിമരിച്ചു. വീരണക്കാവ് സ്വദേശി അശ്വിന്‍ ഷാജി(15)യാണ് മരിച്ചത്. ചായിക്കുളം ആറ്റില്‍ വീണായിരുന്നു അപകടം. കൂട്ടുകാരുമായി കളിക്കുന്നതിനിടെ പന്ത് ആറ്റില്‍ വീണിരുന്നു. ഇതെടുക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് അശ്വിന്റെ മൃതദേഹം പുറത്തെടുത്തത്. പൂവാര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അശ്വിന്‍.
Content Highlights: 15-year-old drowns in Kattakada