ശ്രേയസിന് വേണ്ടി ഛഠ് പൂജയ്ക്കിടെ പ്രാര്‍ത്ഥന നടത്തി സൂര്യകുമാറിന്റെ അമ്മ; വീഡിയോ പങ്കുവെച്ച് സഹോദരി

ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെയാണ് ശ്രേയസിന് ഗുരുതരമായ പരിക്കേറ്റത്

ശ്രേയസിന് വേണ്ടി ഛഠ് പൂജയ്ക്കിടെ പ്രാര്‍ത്ഥന നടത്തി സൂര്യകുമാറിന്റെ അമ്മ; വീഡിയോ പങ്കുവെച്ച് സഹോദരി
dot image

ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിന മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സ‌യിൽ കഴിയുന്ന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യർക്ക് വേണ്ടി പ്രത്യേക പൂജ നടത്തി ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ അമ്മ. ഛഠ് പൂജയ്ക്കിടെയാണ് ശ്രേയസിന്റെ ആരോ​ഗ്യത്തിനുവേണ്ടിയും താരം സുഖംപ്രാപിക്കുന്നതിന് വേണ്ടിയും സൂര്യയുടെ അമ്മ സ്വപ്ന യാദവ് പ്രാർത്ഥന നടത്തുന്നത്. സൂര്യയുടെ സഹോദരി ദിനാൽ യാ​ദവാണ് അമ്മ പൂജ ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

സൂര്യകുമാറിന്റെ അമ്മ സമീപത്തുള്ളവരോട് കൈകള്‍ കൂപ്പി ശ്രേയസിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥിക്കുന്നത് വീഡിയോയിൽ കാണാം. 'നിങ്ങള്‍ എല്ലാവരും ശ്രേയസ് അയ്യര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്നലെ അദ്ദേഹത്തിന് സുഖമില്ലെന്ന് കേട്ടു. അത് കേട്ടപ്പോള്‍ എനിക്ക് വളരെ വിഷമം തോന്നി', സൂര്യകുമാറിന്റെ അമ്മ പറയുന്നു. ഈ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ അലക്‌സ്‌ കാരിയെ പുറത്താക്കാൻ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെയാണ് ശ്രേയസിന് ഗുരുതരമായ പരിക്കേറ്റത്. ക്യാച്ചെടുക്കുന്നതിനിടെ ​ഇടത് വാരിയെല്ലിന് പരിക്കേറ്റ ശ്രേയസിനെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് സിഡ്‌നിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഐസിയുവിൽ നിന്ന് താരത്തെ മാറ്റിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം പൂര്‍ണ്ണമായും സുഖം പ്രാപിച്ച് വരികയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.

Content Highlights: Suryakumar's mother prays for Shreyas Iyer's recovery during Chhath Puja, Video Goes Viral

dot image
To advertise here,contact us
dot image