തിരിച്ചുവരവിൽ ബാബർ അസം ഡക്ക്; ആദ്യ ടി20 യിൽ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് വമ്പൻ തോൽവി

ഏറെ കാലത്തിന് ശേഷം ടി 20 ടീമിൽ തിരിച്ചെത്തിയ സൂപ്പർ താരം ബാബർ അസം പൂജ്യത്തിന് പുറത്തായി.

തിരിച്ചുവരവിൽ ബാബർ അസം ഡക്ക്; ആദ്യ ടി20 യിൽ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് വമ്പൻ തോൽവി
dot image

തിരിച്ചുവരവിൽ ബാബർ അസം ഡക്ക്; ആദ്യ ടി20 യിൽ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് വമ്പൻ തോൽവി.

പരമ്പരയിലെ ആദ്യ ടി 20 പോരാട്ടത്തിൽ പാകിസ്താനെ 55 റൺസിന് തകർത്ത് ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് എടുത്തു. പാകിസ്താന്റെ മറുപടി 18.1 ഓവറിൽ 139 റൺസിലൊതുങ്ങി. ഏറെ കാലത്തിന് ശേഷം ടി 20 ടീമിൽ തിരിച്ചെത്തിയ സൂപ്പർ താരം ബാബർ അസം പൂജ്യത്തിന് പുറത്തായി.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഓപ്പണർ റീസ ഹെൻഡ്രിക്‌സ് അർധ സെഞ്ച്വറി നേടി. പാകിസ്താന് വേണ്ടി മുഹമ്മദ് നവാസ് മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിൽ സയീം അയൂബ് 37 റൺസ് നേടി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ജോർജ്ജ് ലിൻഡെ മൂന്ന് വിക്കറ്റ് നേടി.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0 ന് മുന്നിലായി. ഒക്ടോബർ 31 നാണ് അടുത്ത മത്സരം.

Content Highlights:Babar Azam ducks in comeback; Pakistan lost to South Africa in first T20

dot image
To advertise here,contact us
dot image