

യുഎഇയില്‍ ഇനിമുതല്‍ മാനവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയത്തിന്റെ പിഴകളും ഫീസുകളും തവണകളായി അടയ്ക്കാം. കമ്പനികളുടെയും വ്യക്തികളുടെയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനായാണ് തവണ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയത്. എട്ട് പ്രമുഖ ബാങ്കുകള്‍ വഴിയാണ് ഇതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്.
അബുദബി കൊമേഴ്സ്യല്‍ ബാങ്ക്, എമിറേറ്റ്‌സ് എന്‍ബിഡി തുടങ്ങിയ പ്രമുഖ ബാങ്കുകള്‍ ഈ സൗകര്യത്തിനായി മന്ത്രാലയവുമായി സഹകരിക്കുന്നു. നേരത്തെ, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പും സമാനമായ തവണ വ്യവസ്ഥകള്‍ അനുവദിച്ചിരുന്നു. പുതിയ തീരുമാനം യുഎഇയിലെ ബിസിനസ് സമൂഹത്തിന് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.
Content Highlights: UAE Ministry Allows Installment Payments for Fines and Fees