നാല് പന്തിൽ നാല് വിക്കറ്റ്; വനിതാ ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് നാടകീയ ജയം

അവസാന ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം ശേഷിക്കെ ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്. ഒമ്പത് റൺസ് മാത്രമായിരുന്നു.

നാല് പന്തിൽ നാല് വിക്കറ്റ്; വനിതാ ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് നാടകീയ ജയം
dot image

വനിതാ ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് നാടകീയ ജയം. അവസാന ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം ശേഷിക്കെ ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്. ഒമ്പത് റൺസ് മാത്രമായിരുന്നു. എന്നാൽ ഓവറിലെ ആദ്യ നാല് പന്തുകളിലും ബംഗ്ല താരങ്ങൾ കൂടാരം കയറിയപ്പോൾ ശേഷിക്കുന്ന രണ്ട് പന്തിൽ നേടാനായത് മൂന്ന് റൺസ് മാത്രമായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 202 റൺസാണ് നേടിയിരുന്നത്. ബംഗ്ലാദേശിന്റെ മറുപടി അങ്ങനെ 195 റൺസിൽ അവസാനിച്ചു. ഏഴ് വിക്കറ്റിന്റെ ജയമാണ് ലങ്ക ആഘോഷിച്ചത്. ഈ ലോകകപ്പിൽ ലങ്കയുടെ ആദ്യ വിജയം കൂടിയാണിത്. ബംഗ്ലദേശും ശീലങ്കയും ഇതിനകം തന്നെ സെമി സാധ്യതകളിൽ നിന്ന് പുറത്തായിരുന്നു.

Conent Highlights- Four wickets in four balls; Sri Lanka wins dramatic vs bangladesh

dot image
To advertise here,contact us
dot image