പേരാമ്പ്രയിൽ 90 കാരിക്ക് പീഡനം; അയൽവാസി ഒളിവിൽ

കഴിഞ്ഞ ദിവസമാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്

പേരാമ്പ്രയിൽ 90 കാരിക്ക് പീഡനം; അയൽവാസി ഒളിവിൽ
dot image

കോഴിക്കോട്: പേരാമ്പ്രയിൽ 90 കാരിക്ക് പീഡനം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. സംഭവത്തിൽ അയൽവാസിയായ ജയപ്രകാശിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാൾ ഒളിവിലാണ്. മകൾ തൊഴിലുറപ്പിന് പോയ സമയത്ത് വീട്ടിൽ കയറി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.

Content Highlights: 90-year-old woman assaulted in Perambra

dot image
To advertise here,contact us
dot image