കണ്ണ് ചൊറിഞ്ഞാൽ വെള്ളമൊഴിച്ച് കഴുകാറുണ്ടോ? കാഴ്ച വരെ നഷ്ടപ്പെടാം!

കണ്ണുകളിൽ അസ്വസ്ഥതയുണ്ടായാൽ ഡോക്ടറെ സമീപിക്കുക

കണ്ണ് ചൊറിഞ്ഞാൽ വെള്ളമൊഴിച്ച് കഴുകാറുണ്ടോ? കാഴ്ച വരെ നഷ്ടപ്പെടാം!
dot image

ണ്ണിൽ എന്തെങ്കിലും കരടുപോയാൽ ഉടൻ തന്നെ കണ്ണുതിരുമ്മുന്ന ശീലം ഭൂരിഭാഗം പേർക്കുമുണ്ട്. കുഞ്ഞുനാളിലെ നമുക്കൊപ്പം കൂടുന്നൊരു ദു:ശീലമാണ്. എന്നാൽ കണ്ണിൽ വെള്ളമൊഴിച്ചു കഴുകുന്നതും ഇതേപോലെ പ്രശ്നം സൃഷ്ടിക്കുന്നതാണെന്ന് നമ്മൾ ചിന്തിക്കാനേ ഇടയില്ല. കണ്ണുകൾ തിരുമ്മുന്നത് അവയുടെ ആരോഗ്യത്തെ ബാധിക്കുന്നത് പോലെ അപകടകരമാണ് കണ്ണുകളിലേക്ക് ശക്തമായി വെള്ളമൊഴിക്കുന്നതും. കണ്ണുകളിലെ ഈർപ്പം നിലനിർത്തുന്ന കണ്ണീർഗ്രന്ഥികളെയാണ് ഈ ശീലം ബാധിക്കുക. ഇതോടെ കണ്ണുകൾ വരണ്ടതാകാൻ ഇടയാകും.

കണ്ണുനീർ ഗ്രന്ഥി പുറപ്പെടുവിക്കുന്ന കണ്ണുനീരാണ് അണുബാധയിൽ നിന്നും നമ്മുടെ കണ്ണുകളെ സംരക്ഷിക്കുന്നത്. കണ്ണുകൾ ചൊറിയുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത മൂലം ശക്തിയായി വെള്ളമൊഴിച്ച് കണ്ണുകൾ വൃത്തിയാക്കാനാകും നമ്മൾ ശ്രമിക്കുക. എന്നാൽ ഈ രീതി കണ്ണുനീർ ഉത്പാദത്തെ ബാധിക്കും. ഇത് കണ്ണുകൾ വരണ്ടതാകാൻ ഇടയാക്കും. ജലം പാളി, മ്യൂസിൻ പാളി, ലിപിഡ് പാളി എന്നിങ്ങനെ മൂന്ന് പാളികളാണ് കണ്ണുനീരിനുള്ളത്. ഇതാണ് കണ്ണുകളുടെ പ്രതിരോധ ശക്തികളിലൊന്ന്.

നമ്മൾ കണ്ണുകൾ കഴുകാനെടുക്കുന്ന വെള്ളം ഇനി മാലിന്യങ്ങൾ നിറഞ്ഞതാണെങ്കിലോ? പൈപ്പ് വെള്ളമാണ് ഉപയോഗിക്കുന്നതെങ്കിൽ ബാക്ടീരിയ, വൈറസ് എന്നീ സൂക്ഷ്മാണുക്കൾ അതിലുണ്ടാവാൻ സാധ്യതയേറെയാണ്. മാലിന്യങ്ങൾ കണ്ണിന്റെ കലകളെ പ്രതികൂലമായി ബാധിക്കുമ്പോൾ, സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന അണുബാധ കാഴ്ച വൈകല്യത്തിനോ അന്ധതയ്‌ക്കോ കാരണമാകാം.

കണ്ണുകളിൽ അസ്വസ്ഥതയുണ്ടായാൽ ഡോക്ടറെ സമീപിക്കുക. അവരുടെ നിർദേശപ്രകാരമുള്ള ഐ ഡ്രോപ്പുകൾ കണ്ണുകൾ ഡ്രൈയാവാതെ സൂക്ഷിക്കും. ഇവ അണുവിമുക്തവുമാണ്.

(ശ്രദ്ധിക്കുക: ഈ ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്. പ്രൊഫണല്‍ മെഡിക്കല്‍ നിര്‍ദേശത്തിന് പകരമല്ല. നിങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുണ്ടാവുന്ന സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശം തേടുക)
Content Highlights: If you have a habit of cleaning eyes with water, it may affect vision

dot image
To advertise here,contact us
dot image