കണ്ണൂരിൽ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവാവ്; ഹോസ്റ്റൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി

നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു

കണ്ണൂരിൽ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവാവ്; ഹോസ്റ്റൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി
dot image

കണ്ണൂര്‍: കണ്ണൂരിൽ ലേഡീസ് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയ യുവാവിനെ പിടികൂടി. ഇന്ന് രാത്രിയോടെയാണ് സംഭവം. കണ്ണൂർ നഗരത്തിലുള്ള ഹോസ്റ്റലിലായിരുന്നു സംഭവം. ഹോസ്റ്റല്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നതായി വിവരമുണ്ട്.

ഹോസ്റ്റലിലെ സെക്യൂരിറ്റി സംവിധനമടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഭേദിച്ചുകൊണ്ടാണ് ഇയാള്‍ ഹോസ്റ്റലിന് അകത്തേക്ക് പ്രവേശിച്ചത്. ഉടന്‍ തന്നെ നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനെ ഇയാള്‍ മര്‍ദിച്ചിരുന്നു. പ്രതി ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Content Highlight; Youth arrested for breaking into ladies' hostel

dot image
To advertise here,contact us
dot image