
സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിൽ 38 കാരനെ ടീമിൽ ഉൾപ്പെടുത്തി പാകിസ്താൻ ക്രിക്കറ്റ് ടീം. ഇടം കയ്യൻ സ്പിന്നർ ആസിഫ് അഫ്രീദിയാണ് രണ്ടാം മത്സരത്തിൽ അരങ്ങേറിയത്. ആഭ്യന്തര ക്രിക്കറ്റിൽ 57 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 60 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുള്ള അഫ്രീദി 38 വർഷവും 299 ദിവസവും പ്രായമുള്ളപ്പോഴാണ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ടെസ്റ്റ് ഫോർമാറ്റിൽ പാക്കിസ്താൻ ടീമിന് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ കളിക്കാരനായി അദ്ദേഹം മാറി.
രണ്ട് ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള മുൻ ഓഫ് സ്പിന്നർ മിറാൻ ബക്ഷ്, 47 വർഷവും 284 ദിവസവും പ്രായമുള്ളപ്പോൾ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ പാകിസ്താൻ ക്രിക്കറ്റ് കളിക്കാരനാണ്. ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന കളിക്കാരുടെ പട്ടികയിൽ അഫ്രീദി രണ്ടാം സ്ഥാനത്താണ്. എന്നിരുന്നാലും, ഇന്ത്യയ്ക്കും പാകിസ്ഥാനും വേണ്ടി കളിച്ച മൂന്ന് കളിക്കാരിൽ ഒരാളായ അമീർ ഇലാഹി, അവസാനമായി ഇന്ത്യയ്ക്കായി കളിച്ചതിന് അഞ്ച് വർഷത്തിന് ശേഷം, 44 വർഷവും 45 ദിവസവും പ്രായമുള്ളപ്പോഴാണ് പാകിസ്താന് വേണ്ടി അരങ്ങേറിയത്.
ഒരു കാലത്ത് ആഭ്യന്തര മത്സരത്തിൽ നിന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വിലക്കിയ താരമാണ് ആസിഫ് അഫ്രീദി. ഒത്തുകളിച്ചതിനായിരുന്നു താരത്തെ പിസിബി വിലക്കിയത്. അഴിമതി വിരുദ്ധ നിയമപ്രകാരമാരായിരുന്നു അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത്.
വാർത്താ ഏജൻസിയായ എഎഫ്പിയുടെ റിപ്പോർട്ട് പ്രകാരം, 2022-ൽ രണ്ട് നിയമലംഘനങ്ങൾക്ക് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയയ തുടർന്ന് 2023 ഫെബ്രുവരിയിൽ രണ്ട് വർഷത്തേക്ക് അദ്ദേഹത്തെ വിലക്കി. എന്നിരുന്നാലും, പിന്നീട് ബോർഡ് ഔദ്യോഗിക കാരണമൊന്നും പറയാതെ വിലക്ക് നീക്കി, ഇപ്പോൾ അദ്ദേഹം പാകിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ചു.
Content Highlights- Asif Afiridi Made his Debut for pakistan in 2025 after banned by pcb