യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചെന്നൈ-കോട്ടയം-ചെന്നെെ സ്പെഷ്യൽ ട്രെയിൻ തിരക്കില്ലാത്തതിനാൽ റദ്ദാക്കി

സംസ്ഥാനത്ത് ദീപാവലി സ്പെഷ്യലായി പ്രഖ്യാപിച്ച ഒരു ട്രെയിൻ സർവീസ് റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചെന്നൈ-കോട്ടയം-ചെന്നെെ സ്പെഷ്യൽ ട്രെയിൻ തിരക്കില്ലാത്തതിനാൽ റദ്ദാക്കി
dot image

സംസ്ഥാനത്ത് സ്പെഷ്യലായി പ്രഖ്യാപിച്ച ഒരു ട്രെയിൻ സർവീസ് റദ്ദാക്കി. ഒക്ടോബർ 22ന് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 06121 ചെന്നൈ സെൻട്രൽ - കോട്ടയം സ്പെഷ്യൽ, ഒക്ടോബർ 23ന് കോട്ടയത്തുനിന്ന് പുറപ്പെടേണ്ട 06122 കോട്ടയം - ചെന്നൈ സെൻട്രൽ സ്പെഷ്യൽ എന്നിവയാണ് റദ്ദാക്കിയത്. വേണ്ടത്ര യാത്രക്കാരില്ലാത്തതാണ് റദ്ദാക്കാൻ കാരണം.

ഇവ കൂടാതെ ഒക്ടോബർ 24,26 തിയ്യതികളിൽ ചെങ്കൽപേട്ടിൽ നിന്ന് പുറപ്പെടേണ്ട ചെങ്കൽപേട്ട് - തിരുനെൽവേലി സൂപ്പർഫാസ്റ്റ് എക്സ്പ്രസും റദ്ദാക്കി. ഇതേ ദിവസങ്ങളിലെ തിരുനെൽവേലി - ചെങ്കൽപേട്ട് സൂപ്പർഫാസ്റ്റ് എക്സ്പ്രസും റദ്ദാക്കി. നാഗർകോവിലിൽ നിന്ന് 28ന് പുറപ്പെടേണ്ട നാഗർകോവിൽ - ചെന്നൈ സെൻട്രൽ സ്പെഷ്യലും 29നുള്ള ചെന്നൈ സെൻട്രൽ - നാഗർകോവിൽ സ്പെഷ്യലും റദ്ദാക്കിയിട്ടുണ്ട്.

Content Highlights: diwali special train cancelled due to less patronage

dot image
To advertise here,contact us
dot image