
ഇന്ത്യൻ പുരുഷ് സീനിയർ ക്രിക്കറ്റ് ടീം കോച്ച് ഗൗതം ഗംഭീറിനെയും ബിസിസിഐ സെലക്ടർ അജിത് അഗാർക്കറെയും പുറത്താക്കണമെന്ന് മുൻ ഇന്ത്യൻ താരം നവ്‌ജോത് സിങ് സിദ്ധു പറഞ്ഞതായി ഒരുപാട് വാർത്തകളുണ്ടായിരുന്നു. ഇരുവരെയും മാറ്റുകയും ടീമിൽ ക്യാപ്റ്റനായി രോഹിത്തും വരണമെന്ന് സിദ്ധു പറഞ്ഞെന്നായിരുന്നു വാർത്തകൾ.
എന്നാൽ ഈ വാർത്തകൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിദ്ധു തന്നെ. ശക്തമായ ഭാഷയിലാണ് സിദ്ധുവിന്റെ മറുപടി. രോഹിത്തിന് ക്യാപ്റ്റൻസി തിരികെ നൽകണമെന്ന് സിന്ധു ആവശ്യപ്പെട്ടെന്നും എക്സിലെ പോസ്റ്റിൽ അവകാശപ്പെടുന്നു. 'ഞാനൊരിക്കലും അത്തരത്തിൽ പറഞ്ഞിട്ടില്ല. ചിന്തിച്ചിട്ടു കൂടിയില്ല. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. നിങ്ങളെയോർത്ത് ലജ്ജ തോന്നുന്നു,' എന്നായിരുന്നു സിദ്ധുവിന്റെ സിന്ധുവിന്റെ മറുപടി.
രോഹിത് ശർമയെ നായകസ്ഥാനത്ത് നിന്നും മാറ്റിയായിരുന്നു ഇന്ത്യ ശുഭ്മാൻ ഗില്ലിന് നായകസ്ഥാനം നൽകുന്നത്. ഇതിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഒരുപാട് പേർ ഗില്ലിനെ നായകനാക്കിയതിന് അനുകൂലിക്കുകയും ചെയ്തു.
Content Highlights- Navjoth Sidhu tweeted against Fake Tweet