ഫുൾ കളിയും ചിരിയും; നെറ്റ്‌സിൽ ഹാപ്പി മൂഡിൽ വിരാട് കോഹ്ലി

ഇതിഹാസ താരങ്ങളായ വിരാട് കോഹ്ലിയുംരോഹിത് ശർമയും ഏറെ നാളുകൾക്ക് ശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ

ഫുൾ കളിയും ചിരിയും; നെറ്റ്‌സിൽ ഹാപ്പി മൂഡിൽ വിരാട് കോഹ്ലി
dot image

ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ വെച്ച് നടക്കുന്ന വൈറ്റ് ബോൾ പരമ്പര ആരംഭിക്കാൻ ഒരു ദിവസം കൂടിയെ ബാക്കിയുള്ളൂ. മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ട്വന്റി-20 മത്സരങ്ങളുമാണ് ഇന്ത്യയുടെ പര്യടനത്തിലുള്ളത്. ഇതിഹാസ താരങ്ങളായ വിരാട് കോഹ്ലിയുംരോഹിത് ശർമയും ഏറെ നാളുകൾക്ക് ശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ ജേഴ്‌സിയിൽ ഇരുവരും എത്തുന്നത്.

ആദ്യ ഏകദിനത്തിന് മുമ്പുള്ള പ്രാക്ടീസ് സെഷനിൽ വളരെ ഹാപ്പിയായി ചിരിയും കളിയുമായി നിൽക്കുന്ന വിരാട് കോഹ്ലിയുടെ വീഡിയോയാണ് നിലവിൽ വൈറലാകുന്നത്. പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന പരിശീലന സെഷനിലാണ് വിരാടിനെ ജോളിയായി കണ്ടത്. സഹതാരവുമായി സംസാരിക്കുന്നതിനിടെയാണ് വിരാടിന്റെ കളിയും ചിരിയും.

ഐപിഎല്ലിന് ശേഷം ആദ്യമായി കളത്തിലിറിങ്ങുന്ന വിരാടിന്റെ ഓരോ നീക്കങ്ങളും ആരാധകർ വൻ തോതിലാണ് ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം വിരാടിന്റെയും രോഹിത്തിന്റെ ബാറ്റിങ് പരിശീലനവും ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു.

ഓസ്‌ട്രേലിയൻ മണ്ണിൽ ഏകദിനത്തിൽ മികച്ച റെക്കോർഡാണ് വിരാട്ടിനുള്ളത്.


ഡൗൺ അണ്ടറിൽ 29 മത്സരങ്ങളിൽ നിന്ന് 51.03 ശരാശരിയിൽ അഞ്ച് സെഞ്ച്വറികൾ ഉൾപ്പെടെ 1327 റൺസ് വിരാട് നേടിയിട്ടുണ്ട്. ഹോബാർട്ടിലെ ബെല്ലെറിവ് ഓവലിൽ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 133* റൺസാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം.

Content Highlights- Virat Kohli funny Mood In Net Session before Aus series

dot image
To advertise here,contact us
dot image