ശരീരഭാരം കുറയ്ക്കാം; വൈറലായ 3×3 ഫിറ്റ്‌നെസ് റൂള്‍ ഇതാണ്

അല്‍പ്പം മനസുവച്ചാല്‍ നിങ്ങള്‍ക്ക് വളരെ സിമ്പിളായി ശരീരഭാരം കുറയ്ക്കാനും ഫിറ്റ്‌നെസ് നിലനിര്‍ത്താനും കഴിയും

ശരീരഭാരം കുറയ്ക്കാം; വൈറലായ 3×3 ഫിറ്റ്‌നെസ് റൂള്‍ ഇതാണ്
dot image

ജീവിതശൈലി ആളുകളെ രോഗികളും ആരോഗ്യമില്ലാത്തവരുമാക്കി മാറ്റുന്നു. ഫിറ്റ്‌നെസിനായി ചിലവഴിക്കാന്‍ സമയമില്ല എന്ന് പറയുന്നതാകും പലരുടെ കാര്യത്തിലും ശരി. ഫിറ്റ്‌നെസ് നിലനിര്‍ത്താല്‍ ആഗ്രഹമുള്ളവര്‍ കുറച്ച് സമയം മാറ്റിവച്ചാല്‍ അമിതവണ്ണം കുറയ്ക്കാനും പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും. അതിനായി 3×3 ഫിറ്റ്‌നെസ് റൂള്‍ പരീക്ഷിച്ചുനോക്കൂ.

3,000 ചുവട് നടക്കാം

ദിവസവും രാവിലെ 3000 ചുവടുകള്‍ നടക്കുന്നത് ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും, ഉപാപചയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഈ ലഘുവായ വ്യായാമം രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും പേശികളെ സജീവമാക്കി നിലനിർത്തുകയും ദിവസം മുഴുവന്‍ കലോറി ഉപഭോഗം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. രാവിലെയുള്ള വ്യായാമശീലം ശാരീരികമായും മാനസികമായും ഉന്മേഷത്തോടെയിരിക്കാന്‍ സഹായിക്കുന്നു. രാവിലത്തെ നടത്തം എന്‍ഡോര്‍ഫിന്‍ ഹോര്‍മോണ്‍ പുറത്തുവിടാന്‍ സഹായിക്കുകയും ഊര്‍ജ്ജവും മികച്ച മാനസികാവസ്ഥയും നല്‍കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതോടെ ഭക്ഷണത്തോടുള്ള അമിതമായ ആസക്തി ഇല്ലാതാകുന്നു.

ധാരാളം വെള്ളം കുടിക്കുക

ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ക്ഷീണം ഇല്ലാതാക്കുന്നു. ഭക്ഷണം ശരിയായി ദഹിപ്പിക്കാന്‍ ശരീരം വെള്ളം ഉപയോഗിക്കുന്നു. അതുപോലെതന്നെ ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും സഹായിക്കുന്നു. ഉച്ചയ്ക്ക് മുന്‍പുള്ള സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്തുകയും വിശപ്പ് തോന്നുന്നത് തടയുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

30 ഗ്രാം പ്രോട്ടീന്‍ കഴിക്കുക

പേശികളെ നന്നാക്കാനും, ശരീരകലകളുടെ നിര്‍മ്മാണത്തിനും പ്രോട്ടീന്‍ ആവശ്യമാണ്. പ്രഭാതഭക്ഷണത്തില്‍ 30 ഗ്രാം പ്രോട്ടീന്‍ ലഭിക്കുന്ന രീതിയില്‍ എന്തെങ്കിലും ഉള്‍പ്പെടുത്തുന്നത് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് തടയുകയും ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യുന്നു.

ആവശ്യത്തിന് പ്രോട്ടീന്‍ നേരത്തെ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ നിങ്ങളുടെ പേശി കലകളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇക്കാര്യങ്ങള്‍ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാനും ഫിറ്റ്‌നെസ് നിലനിര്‍ത്താനും സഹായിക്കുന്നു. പക്ഷേ ദിവസവും ഇതിനുവേണ്ടി ഒരു ദിനചര്യ ശീലിക്കണമെന്ന് മാത്രം.

Content Highlights :Try the viral 3×3 fitness rule for weight loss





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image