ടോപ് വിക്കറ്റ് ടേക്കറില്ല, പകരം ഹര്‍ഷിത്; ഓസീസിനെതിരായ ഇന്ത്യയുടെ പ്ലേയിങ് ഇലവനെ പ്രവചിച്ച് സഞ്ജയ് ബംഗാര്‍

ഞായറാഴ്ച പെര്‍ത്തിലാണ് ഇന്ത്യ- ഓസീസ് ഏകദിന പരമ്പരയ്ക്ക് തുടക്കമാവുന്നത്

ടോപ് വിക്കറ്റ് ടേക്കറില്ല, പകരം ഹര്‍ഷിത്; ഓസീസിനെതിരായ ഇന്ത്യയുടെ പ്ലേയിങ് ഇലവനെ പ്രവചിച്ച് സഞ്ജയ് ബംഗാര്‍
dot image

ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. ഞായറാഴ്ച പെര്‍ത്തിലാണ് ഇന്ത്യ- ഓസീസ് ഏകദിന പരമ്പരയ്ക്ക് തുടക്കമാവുന്നത്. ഇപ്പോഴിതാ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം സഞ്ജയ് ബംഗാര്‍.

ഇന്ത്യയുടെ പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയും മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയുമാണ് ഓപ്പണിങ്ങില്‍ ബംഗാര്‍ ഉള്‍പ്പെടുത്തിയത്. മൂന്നാം നമ്പറില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി തുടരുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യരിനാണ് ബംഗാര്‍ സ്ഥാനം നല്‍കിയത്.

അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍ ഇടംപിടിച്ചു. മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നതും. ആറാം നമ്പറില്‍ മീഡിയം പേസ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിക്ക് അവസരം നല്‍കി. പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരമെത്തുന്ന നിതീഷിന് പന്തുകൊണ്ടും ബാറ്റുകൊണ്ടും മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷ.

ഏഴാം നമ്പറില്‍ അക്‌സര്‍ പട്ടേലിനെയും എട്ടാം നമ്പറില്‍ മറ്റൊരു സ്പിന്‍ ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിനെയുമാണ് ബംഗാര്‍ തിരഞ്ഞെടുത്തത്. പേസ് നിരയില്‍ അര്‍ഷ്ദീപ് സിംഗിനെയും മുഹമ്മദ് സിറാജിനെയും ഹര്‍ഷിത് റാണയെയും ബംഗാര്‍ ഇലവനില്‍ ഉള്‍പ്പെടുത്തി. ഇക്കഴിഞ്ഞ ഏഷ്യാ കപ്പില്‍ 17 വിക്കറ്റുകള്‍ വീഴ്ത്തി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായ കുല്‍ദീപ് യാദവിനെ ഒഴിവാക്കി ഹര്‍ഷിത് റാണയ്ക്ക് ഇടം നല്‍കിയെന്നതാണ് ബംഗാറിന്റെ പ്ലേയിങ് ഇലവന്റെ പ്രത്യേകത.

സഞ്ജയ് ബംഗാറിന്റെ പ്ലേയിങ് ഇലവന്‍:
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ.

Content Highlights: Sanjay Bangar predicted India XI For 1st ODI vs Australia, Asia Cup 2025's Top Wicket-Taker Snubbed In Team

dot image
To advertise here,contact us
dot image