
കാന്താരയുടെ ബോക്സ് ഓഫീസ് വേട്ട തുടർന്നുകൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ കാന്താര സിനിമയിലെ പ്രധാന വേഷം ചെയ്ത മയക്കര എന്ന കഥാപാത്രം റിഷബ് ഷെട്ടി തന്നെയായിരുന്നു എന്നാണ് റിപ്പോർട്ട്. സിനിമ കണ്ടപ്പോൾ ആർക്കും അത് മനസിലായില്ലെന്നും പ്രോസ്തെറ്റിക് മേക്കപ്പിലൂടെയാണ് നടൻ ആ വേഷത്തിൽ എത്തിയതെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
കാന്താരയായി റിഷബ് ഞെട്ടിച്ചു പക്ഷേ ഈ കഥാപാത്രവും അദ്ദേഹം ആണെങ്കിൽ അടുത്ത നാഷണൽ അവാർഡും നടൻ ഉറപ്പെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരം. ഇതുവരെ 730 കോടി രൂപയാണ് സിനിമയുടെ കളക്ഷൻ. ഇറങ്ങി ഇത്രയും ദിവസങ്ങൾ ആയിട്ടും ഇപ്പോഴും തിയേറ്ററുകളിൽ ജനസാഗരമാണ്. കേരളത്തിലും വലിയ നേട്ടമുണ്ടാക്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്.
2022ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.
Content Highlights: Mayakkara in Kantara Chapter 1 was played by Rishab Shetty