ചരിത്രത്തിലേക്ക് ഒറ്റ സെഞ്ച്വറി ദൂരം; പെർത്തിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് ആ വമ്പൻ റെക്കോർഡുകൾ!

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കായി തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ.

ചരിത്രത്തിലേക്ക് ഒറ്റ സെഞ്ച്വറി ദൂരം; പെർത്തിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് ആ വമ്പൻ റെക്കോർഡുകൾ!
dot image

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കായി തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. മറ്റന്നാളാണ് പരമ്പരയിലെ ആദ്യ ഏകദിനം നടക്കുന്നത്. പെർത്തിൽ ആദ്യ മത്സരത്തിന് ടോസ് വീഴുമ്പോൾ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രം സീനിയർ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയെയുമായിരിക്കും.

ഏഴു മാസത്തെ ഇടവേളക്കുശേഷമാണ് ഇരുവരും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. ടെസ്റ്റ്, ട്വന്‍റി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച കോഹ്‌ലിയും രോഹിത്തും നിലവിൽ ഏകദിന ക്രിക്കറ്റിൽ മാത്രമാണ് ഇന്ത്യക്കുവേണ്ടി കളിക്കുന്നത്.

2027 ഏകദിന ലോകകപ്പ് വരെ ഇരുവരും ടീമിലുണ്ടാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതോ ഓസീസ് പരമ്പര ഇന്ത്യക്കുവേണ്ടിയുള്ള അവസാന മത്സരമാകുമോ?, മാർച്ചിൽ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലാണ് ഇരുവരും അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്. 19ന് പെർത്തിലാണ് ആദ്യ ഏകദിനം. 23ന് അഡലെയ്ഡിലും 25ന് സിഡ്നിയിലും മത്സരമുണ്ട്.

അതേസമയം, പരമ്പരയിൽ 36കാരനായ കോഹ്‌ലിയെ കാത്തിരിക്കുന്നത് ഒരുപിടി റെക്കോർഡുകളാണ്. ഒരു സെഞ്ച്വറി നേടിയാൽ ഏകദിന ക്രിക്കറ്റിൽ താരത്തിന്‍റെ സെഞ്ച്വറി റെക്കോർഡ് 52ലെത്തും. 2023 ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിലാണ് ബാറ്റിങ് ഇതിഹാസം സചിൻ തെണ്ടുൽക്കറെ മറികടന്ന് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന ചരിത്രം കുറിച്ചത്.


ഒരു സെഞ്ച്വറി കൂടി നേടുന്നതോടെ സചിനെ മറികടന്ന് കോഹ്‌ലി റെക്കോഡ് സ്വന്തം പേരിലാക്കും.

ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിലുമായി കൂടുതൽ സെഞ്ച്വറികളെന്ന റെക്കോഡ് സചിനു തന്നെയാണ്, നൂറു സെഞ്ച്വറികൾ (ടെസ്റ്റിൽ 51, ഏകദിനത്തിൽ 49) 82 സെഞ്ച്വറികളുമായി കോഹ്‌ലി രണ്ടാമതാണ് (ഏകദിനത്തിൽ 51, ടെസ്റ്റിൽ 30, ട്വന്‍റി20യിൽ ഒന്ന്).

കൂടാതെ, ഏകദിനത്തിൽ ഓസീസിനെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന സചിന്‍റെ റെക്കോഡിനൊപ്പമെത്താനും കോഹ്‌ലിക്ക് കഴിയും. ഓസീസിനെതിരെ ഒമ്പതു ഏകദിന സെഞ്ച്വറികളാണ് സചിന്‍റെ പേരിലുള്ളത്. എട്ടു സെഞ്ച്വറികളുമായി കോഹ്ലിയും രോഹിത്തുമാണ് രണ്ടാമതുള്ളത്. മൂന്നു ഫോർമാറ്റിലുമായി 17 സെഞ്ച്വറികളാണ് ഓസീസിനെതിരെ കോഹ്‌ലി നേടിയത്. 20 സെഞ്ച്വറികളുള്ള സചിനാണ് പട്ടികയിൽ ഒന്നാമത്.

Content Highlights: One century away from history; Those huge records await Kohli in Perth!

dot image
To advertise here,contact us
dot image