
ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്‍പ് ഓസ്‌ട്രേലിയയ്ക്ക് വലിയ തിരിച്ചടികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇംഗ്ലിസ്, സ്പിന്നര്‍ ആദം സാംപ, പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, എന്നിവര്‍ക്ക് പരിക്കുമൂലം നേരത്തെ തന്നെ മത്സരങ്ങൾ നഷ്ടപ്പെടുമെന്ന വാർത്ത പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ സ്റ്റാർ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിനും പരിക്കേറ്റതായുള്ള വാർത്തയാണ് പുറത്തുവരുന്നത്. ഗ്രീനിന് പകരക്കാരനായി മാർനസ് ലബുഷെയ്‌ൻ കളിക്കുമെന്ന് ഓസീസ് ടീം വൃത്തങ്ങൾ അറിയിച്ചു. 31 ഏകദിനങ്ങൾ കളിച്ച് 43 ശരാശരിയിൽ 782 റൺസും 20 വിക്കറ്റും നേടിയിട്ടുണ്ട് ഗ്രീൻ. 66 ഏകദിനങ്ങൾ കളിച്ച ലബുഷെയ്‌ൻ 34 ശരാശരിയിൽ 1871 റൺസും 10 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.
ഒക്ടോബര്‍ 19ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ച രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്.
23ന് അഡ്ലെയ്ഡിലും 25ന് സിഡ്‌നിയിലുമാണ് ഏകദിന പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ അരങ്ങേറുക. ഏകദിന പരമ്പരക്ക് പിന്നാലെ ഇന്ത്യക്കെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ഓസ്‌ട്രേലിയ കളിക്കുന്നുണ്ട്. 29ന് കാന്‍ബെറ, 31ന് മെല്‍ബണ്‍, നവംബര്‍ രണ്ടിന് ഹൊബാര്‍ട്ട്, ആറിന് ഗോള്‍ഡ് കോസ്റ്റ്, 8ന് ബ്രിസ്‌ബേന്‍ എന്നിവിടങ്ങളിലാണ് ടി20 പരമ്പരയിലെ മത്സരങ്ങള്‍.
Content Highlights: