ഫോർമാറ്റ് ഏതായാലും സഞ്ജുവിന് ഒരേ സ്‌റ്റൈൽ!; രഞ്ജിട്രോഫിയിൽ മഹാരാഷ്ട്രക്കെതിരെ അർധ സെഞ്ച്വറി

രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രക്കെതിരെ അർധ സെഞ്ച്വറി പിന്നിട്ട് ദേശീയ താരം സഞ്ജു സാംസൺ

ഫോർമാറ്റ് ഏതായാലും സഞ്ജുവിന് ഒരേ സ്‌റ്റൈൽ!; രഞ്ജിട്രോഫിയിൽ മഹാരാഷ്ട്രക്കെതിരെ അർധ സെഞ്ച്വറി
dot image

രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രക്കെതിരെ അർധ സെഞ്ച്വറി പിന്നിട്ട് ദേശീയ താരം സഞ്ജു സാംസൺ. 52 പന്തിൽ ഒരു സിക്‌സും അഞ്ചു ഫോറുകളും അടക്കമാണ് അർധ സെഞ്ച്വറി. 52 റൺസുമായി താരമിപ്പോഴും ക്രീസിലുണ്ട്. 17 റൺസുമായി മുഹമ്മദ് അസ്ഹറുദ്ധീനാണ് കൂടെയുള്ളത്.

മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 239 റൺസ് പിന്തുടർന്ന കേരളം 29 ഓവർ പിന്നിടുമ്പോൾ 113 റൺസിന് നാല് എന്ന നിലയിലാണ്.


രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റിന് 35 റൺസെന്ന നിലയിലായിരുന്നു. അക്ഷയ് ചന്ദ്രൻ(0), രോഹൻ കുന്നുമ്മൽ(27), ബാബ അപർജിത്(6), സച്ചിൻ ബേബി (7) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

നേരത്തെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷിന്റെ ബൗളിങ് മികവാണ് മഹാരാഷ്ട്രയുടെ ബാറ്റിങ് നിരയെ തകർത്തത്. തുടക്കത്തിൽ 18 റൺസിന് അഞ്ചുവിക്കറ്റ് വീണ മഹരാഷ്ട്രയെ റിതുരാജ് ഗെയ്കവാദ് (91 ), ജലജ് സക്‌സേന(49) എന്നിവരാണ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.

Content Highlights- sanju samson hit half century in ranjitrophy kerala vs maharashtra

dot image
To advertise here,contact us
dot image