
ക്രിക്കറ്റിന്റെ ഏറ്റവും പുതിയ ഫോർമാറ്റാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചാവിഷയം. ഒക്ടോബർ 16 ന് ‘ടെസ്റ്റ് ട്വന്റി‘ അവതരിപ്പിച്ചതോടെ ക്രിക്കറ്റിൽ പുതിയൊരു ആവേശകരമായ ഫോർമാറ്റിന് തുടക്കം കുറിച്ചിരിക്കുകയാണ്. ടെസ്റ്റ്, ഏകദിന, ടി 20 എന്നീ മൂന്ന് ക്രിക്കറ്റ് ഫോർമാറ്റുകൾക്ക് പുറമെ പുതിയ ഫോർമാറ്റ് ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് സ്പോർട്സ് സംരംഭകൻ ഗൗരവ് ബഹിർവാനി.
പുതിയ ഫോർമാറ്റ് ടെസ്റ്റ് ക്രിക്കറ്റിന്റെയും ടി20 യുടെയും തികഞ്ഞ സംയോജനമാണ്. ദി വൺ വൺ സിക്സ് നെറ്റ്‌വർക്കിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ ഗൗരവ് ബഹിർവാനി വിഭാവനം ചെയ്ത ഈ ഫോർമാറ്റ്, അന്താരാഷ്ട്ര ക്രിക്കറ്റിലെ നാലാമത്തെ ഫോർമാറ്റായി മാറാൻ ഒരുങ്ങുകയാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ആഴത്തെ ടി20 യുടെ ആവേശവുമായി സംയോജിപ്പിക്കുക എന്നതാണ് ടെസ്റ്റ് ട്വന്റിയുടെ ലക്ഷ്യം.
മുൻ താരങ്ങളായ ഹർഭജൻ സിംഗ്, എബി ഡിവില്ലിയേഴ്‌സ്, സർ ക്ലൈവ് ലോയ്ഡ്, മാത്യു ഹെയ്ഡൻ എന്നിവരടങ്ങുന്ന ഉപദേശക സമിതിയുൾപ്പെടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ചില മഹാന്മാരുടെ പിന്തുണ പുതിയ ഫോർമാറ്റിന് ലഭിച്ചു.
Proud to have launched Test Twenty®️ with @gauravbahirvani . If you’re 13–19 and play with passion, this is your chance. Register: https://t.co/zNFYTDL6lV@The_Test_Twenty @HaydosTweets #clivelloyd @harbhajan_singh #ParitySports #oneonesixnetwork#TestTwenty #FourthFormat pic.twitter.com/FNDYvM6tJf
— AB de Villiers (@ABdeVilliers17) October 16, 2025
ടെസ്റ്റ് ട്വന്റിയുടെ നിയമങ്ങൾ അറിയാം
ടെസ്റ്റ് ക്രിക്കറ്റും ടി20യും സംയോജിപ്പിച്ചാണ് ഈ ഹൈബ്രിഡ് ഫോർമാറ്റ്. ടെസ്റ്റ് ട്വന്റിയിലെ ഒരു മത്സരം 80 ഓവറുകളിലായിരിക്കും. ഒരു ടീമിന് 20 റൺസ് വീതമുള്ള രണ്ട് ഇന്നിംഗ്‌സുകൾ. ഒരു ടെസ്റ്റ് മത്സരത്തിലെന്നപ്പോലെ ഓരോ ടീമും രണ്ട് തവണ ബാറ്റ് ചെയ്യും. ടെസ്റ്റിന്റെയും ടി20യുടെയും നിയമങ്ങൾ ഈ ഫോർമാറ്റിന് ബാധകമാകും. ഒപ്പം പുതിയ ഫോർമാറ്റിന് അനുയോജ്യമായ ചില പരിഷ്‌ക്കരണങ്ങളും വരും.
2026 ജനുവരിയിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് ട്വന്റി സീസൺ, ആറ് ആഗോള ഫ്രാഞ്ചൈസികളെ ഒരുമിച്ച് കൊണ്ടുവരും. മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ ആസ്ഥാനമായുള്ളതും ദുബായ്, ലണ്ടൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയെ പ്രതിനിധീകരിക്കുന്നതുമായ ടീമുകൾ ഫോർമാറ്റിൽ മാറ്റുരയ്ക്കും. ഓരോ ടീമിലും 16 കളിക്കാർ. എട്ട് ഇന്ത്യൻ, എട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ എന്നിങ്ങനെ തുല്യമായി വിഭജിക്കപ്പെടും.
Content Highlights: The fourth Format in Cricket introduced Test Twenty