കോഹ്‌ലിക്കും രോഹിത്തിനും പോലുമില്ല ഈ റെക്കോർഡ്!; മുന്നിൽ സച്ചിൻ മാത്രം; സെഞ്ചൂറിയൻ ജയ്‌സ്വാൾ

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഇതിനകം തന്നെ ഒരു വിക്കറ്റ് നഷ്ടത്തിൽ 250 കടന്നു.

കോഹ്‌ലിക്കും രോഹിത്തിനും പോലുമില്ല ഈ റെക്കോർഡ്!; മുന്നിൽ സച്ചിൻ മാത്രം; സെഞ്ചൂറിയൻ ജയ്‌സ്വാൾ
dot image

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ മികച്ച ഫോമിൽ കളിക്കുകയാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഇതിനകം തന്നെ ഒരു വിക്കറ്റ് നഷ്ടത്തിൽ 250 കടന്നു.

ഇന്ത്യക്കായി ഓപ്പണർ യശ്വസി ജയ്സ്വാൾ കിടിലൻ സെഞ്ചുറി നേടിയിരിക്കുകയാണ്. 145 പന്തിലാണ് ഇടം കെെയൻ ഓപ്പണർ സെഞ്ചുറി പ്രകടനം നടത്തിയത്. 16 ബൗണ്ടറികൾ ഉൾപ്പെടെ ക്ലാസിക് പ്രകടനത്തോടെയാണ് അദ്ദേഹം സെഞ്ചുറി നേട്ടത്തിലേക്കെത്തിയിരിക്കുന്നത്.

23കാരനായ ജയ്സ്വാളിന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറിയാണിത്. ഇപ്പോഴിതാ വെസ്റ്റ് ഇൻഡീസിനെതിരായ സെഞ്ചുറി നേട്ടത്തോടെ വമ്പനൊരു റെക്കോഡിലേക്കെത്തിയിരിക്കുകയാണ് ജയ്സ്വാൾ. 23 വയസിനുള്ളിൽ കൂടുതൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോ‍ർഡിലെ രണ്ടാം സ്ഥാനം ജയ്സ്വാൾ ഊട്ടിയുറപ്പിച്ചിരിക്കുകയാണ്.

അഞ്ച് സെഞ്ചുറികൾ വീതം നേടിയ രവി ശാസ്ത്രിയേയും ദിലീപ് വെങ്സർക്കാറേയുമാണ് ജയ്സ്വാൾ കടത്തിവെട്ടിയത്. 11 സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കറാണ് ഈ റെക്കോഡിൽ ജയ്സ്വാളിന് മുന്നിലുള്ളത്. വിരാട് കോഹ്ലിക്കും രോഹിത് ശർമക്കും പോലും നേടാനാവാത്ത റെക്കോർഡാണ് ജയ്സ്വാൾ നേടിയെടുത്തിരിക്കുന്നത്.

Content Highlights: Neither Kohli nor Rohit has this record; only Sachin is ahead; Centurion Jaiswal

dot image
To advertise here,contact us
dot image