ജയ്‌സ്വാളിന് സെഞ്ച്വറി; സുദർശന് അർധ സെഞ്ച്വറി; വിൻഡീസിനെതിരെ ഇന്ത്യ മികച്ച ടോട്ടലിലേക്ക്

വെസ്റ്റ് ഇൻഡീസിനെതിരെ യശ്വസി ജയ്‌സ്വാളിന് സെഞ്ച്വറി

ജയ്‌സ്വാളിന് സെഞ്ച്വറി; സുദർശന് അർധ സെഞ്ച്വറി; വിൻഡീസിനെതിരെ ഇന്ത്യ മികച്ച ടോട്ടലിലേക്ക്
dot image

വെസ്റ്റ് ഇൻഡീസിനെതിരെ യശ്വസി ജയ്‌സ്വാളിന് സെഞ്ച്വറി. താരത്തിന്റെ ഏഴാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 106 റൺസുമായി താരമിപ്പോഴും ക്രീസിലുണ്ട്. സായ് സുദർശൻ 63 റൺസുമായും ക്രീസിലുണ്ട്.

38 റൺസെടുത്ത കെ എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പതിവിന് വിപരീതമായി ആക്രമിച്ചു കളിച്ച രാഹുൽ 54 പന്തിൽ ഒരു സിക്‌സും അഞ്ചുഫോറുകളും അടക്കമാണ് 38 റൺസ് നേടിയത്. നിൽവിൽ 53 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

Also Read:

ഈ മത്സരത്തില്‍ വിജയിച്ചാല്‍ സമ്പൂര്‍ണ ജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിങ്സിനും 140 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. ആദ്യ മത്സരം വിജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനും ഇറങ്ങുന്നത്.

Content Highlights: Jaiswal hits century; Sudarshan hits half-century; India posts best total against Windies

dot image
To advertise here,contact us
dot image