യുഎഇയുടെ സ്വപ്ന പദ്ധതി, പരീക്ഷണയോട്ടം പൂർത്തിയാക്കി ഇത്തിഹാദ് റെയിൽ പാസഞ്ചര്‍

പാസഞ്ചര്‍ ട്രയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ എമിറേറ്റുകള്‍ തമ്മിലുള്ള ദൂരം വലിയ തോതില്‍ കുറയും

യുഎഇയുടെ സ്വപ്ന പദ്ധതി, പരീക്ഷണയോട്ടം പൂർത്തിയാക്കി ഇത്തിഹാദ് റെയിൽ പാസഞ്ചര്‍
dot image

യുഎഇയുടെ സ്വപ്‌ന പദ്ധതിയായ ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ സര്‍വീസിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ദുബായില്‍ നിന്ന് ഫുജൈറയിലേക്കായിരുന്നു പരീക്ഷണാടിസ്ഥാനത്തിലുളള ആദ്യ സര്‍വീസ്. ആദ്യ ഓട്ടത്തില്‍ യാത്രക്കാരനായി യുഇഎ വിദേശ വ്യാപാര മന്ത്രിയുമെത്തി.

ദുബായിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ അല്‍ഖുദ്രയില്‍നിന്നാണ് യുഎഇ വിദേശവ്യാപാര മന്ത്രി ഡോ. താനി ബിന്‍ അഹ്‌മദ് അല്‍ സയൂദിയും ഇത്തിഹാദ് റെയില്‍ സിഇഒ ഷാദി മലക്കുമുള്‍പ്പെടെയുള്ള സംഘം ട്രെയിനില്‍ കയറിയത്. ഫുജൈറ വരെ യാത്ര തുടര്‍ന്നു. വിവിധ എമിറേറ്റുകളെ ബന്ധിപ്പിച്ചുള്ള ട്രെയിന്‍ യാത്ര സംഘം വിശദമായി വിലയിരുത്തി. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയുളള പാസഞ്ചര്‍ ട്രയിനാണ് സര്‍വീസിനായി സജ്ജനമാക്കിയിരിക്കുന്നത്. ഒരേസമയം 400 പേര്‍ക്ക് യാത്ര ചെയ്യാനാകും. വൈഫൈ, ചാര്‍ജിങ് പോയിന്റുകള്‍, ഭക്ഷണശാല തുടങ്ങിയ സൗകര്യങ്ങളും ട്രെയിനില്‍ ഒരുക്കുന്നുണ്ട്.

മരുഭൂമിയിലൂടെയും പര്‍വതനിരകളിലൂടെയുമുള്ള യാത്ര ജനങ്ങള്‍ക്ക് പുതിയ അനുഭവം സമ്മാനിക്കും. പാസഞ്ചര്‍ ട്രയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ എമിറേറ്റുകള്‍ തമ്മിലുള്ള ദൂരം വലിയ തോതില്‍ കുറയും.105 മിനിറ്റുകൊണ്ട് അബുദബയില്‍ നിന്ന് ഫുജൈറയില്‍ എത്തിച്ചേരാനാകും.

അടുത്ത വര്‍ഷത്തോടെ സര്‍വീസ് ആരംഭിക്കുന്നതിനുളള അവസാന വട്ട ഒരുക്കങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 2030-ഓടെ വര്‍ഷത്തില്‍ 3.65 കോടി യാത്രക്കാരെയാണ് ഇത്തിഹാദ് റെയില്‍ ലക്ഷ്യമിടുന്നത്.

Content Highlights: Etihad Rail Passenger Service completes successful trial run

dot image
To advertise here,contact us
dot image