ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം; ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നു

അടുത്തമാസം അഞ്ചിന് ആരംഭിക്കുന്ന പുസ്തകോത്സവം 16 വരെ നീണ്ടു നില്‍ക്കും

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം; ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നു
dot image

ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അടുത്തമാസം അഞ്ചിന് ആരംഭിക്കുന്ന പുസ്തകോത്സവം 16 വരെ നീണ്ടു നില്‍ക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ എഴുത്തുകാരും പ്രസാധകരും മേളയുടെ ഭാഗമാകും. ഗ്രീസ് ആണ് ഇത്തവണത്തെ അതിഥിരാജ്യം.

'നിങ്ങള്‍ക്കും പുസ്തകത്തിനുമിടയില്‍' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ മേള അരങ്ങേറുക. 12 ദിവസത്തെ മേളയില്‍ ഇന്ത്യയില്‍ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എഴുത്തുകാര്‍, സ്രഷ്ടാക്കള്‍, പ്രസാധകര്‍ എന്നിവരെത്തും. 118 രാജ്യങ്ങളില്‍നിന്നുള്ള 2,350 പ്രസാധകരാണ് മേളയുടെ ഭാഗമാകുന്നത്. ജമൈക്ക, ലൈജീരിയ, മാലി, സെനഗല്‍ എന്നിവയടക്കം 10 പുതിയ രാജ്യങ്ങളും ഇത്തവണ മേളയില്‍ പങ്കെടുക്കും. 66 രാജ്യങ്ങളില്‍നിന്നുള്ള 251 അതിഥികളാണ് ഇത്തവണ ഷാര്‍ജയില്‍ എത്തുക. കേളത്തല്‍ നിന്ന് കവി കെ.സച്ചിദാനന്ദന്‍, ഇ.സന്തോഷ്‌കുമാര്‍ തുടങ്ങിയ പ്രമുഖരും പുസ്തകോത്സവത്തിന്റെ ഭാഗമാകും. കൂടുതല്‍ ഇന്ത്യന്‍ എഴുത്തുകാരെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റി അധികൃതര്‍ പറഞ്ഞു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിക്കുന്ന 750 ശില്‍പ്പശാലകള്‍, 300ലേറെ സാംസ്‌കാരിക പരിപാടികള്‍ എന്നിവ മേളയുടെ മുഖ്യ ആകര്‍ഷണങ്ങളായിരിക്കും. 1,200 ലേറെ പരിപാടികള്‍ മേളയുടെ ഭാഗമായി സംഘടിപ്പിക്കും. മേളയുടെ ഭാഗമായുള്ള പബ്ലിഷേഴ്സ് കോണ്‍ഫറന്‍സ് നവംബര്‍ രണ്ട് മുതല്‍ നാല് വരെ നിശ്ചയിച്ചിരിക്കുന്നത്.

നവംബര്‍ എട്ട് മുതല്‍ 10 വരെ അന്താരാഷ്ട്ര ലൈബ്രറി കോണ്‍ഫറന്‍സിനും അക്ഷര നഗരി വേദിയാകും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേതൃത്വത്തിലാണ് എല്ലാവര്‍ഷവും പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.

Content Highlights: Preparations for the Sharjah International Book Festival are underway

dot image
To advertise here,contact us
dot image