
വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ 20 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് എടുത്തിട്ടുണ്ട്. 38 റൺസെടുത്ത കെ എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
പതിവിന് വിപരീതമായി ആക്രമിച്ചു കളിച്ച രാഹുൽ 54 പന്തിൽ ഒരു സിക്‌സും അഞ്ചുഫോറുകളും അടക്കമാണ് 38 റൺസ് നേടിയത്. നിലവിൽ 32 റൺസുമായി യശ്വസി ജയ്‌സ്വാളും എട്ട് റൺസുമായി സായ് സുദർശനുമാണ് ക്രീസിൽ.
ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. ഈ മത്സരത്തില്‍ വിജയിച്ചാല്‍ സമ്പൂര്‍ണ ജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിങ്സിനും 140 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. ആദ്യ മത്സരം വിജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനും ഇറങ്ങുന്നത്.
Content Highlights: IND vs WI, 2nd Test: