ഇയാൾ എങ്ങനെയാണ് എല്ലായിടത്തും എത്തുന്നത്, എന്ത് ചെയ്തിട്ടാണ്? യുവതാരത്തിനെതിരെ ട്രോൾ മഴ

ഇതിനെ നല്ല രീതിയിലല്ല ആരാധകർ സ്വീകരിക്കുന്നത്

ഇയാൾ എങ്ങനെയാണ് എല്ലായിടത്തും എത്തുന്നത്, എന്ത് ചെയ്തിട്ടാണ്?  യുവതാരത്തിനെതിരെ ട്രോൾ മഴ
dot image

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന ടി-20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ കളിക്കുന്നത്. ഇന്ത്യൻ ഏകദിന സ്‌ക്വാഡിലേക്ക് വിരാട് കോഹ്ലിയും രോഹിത് ശർമയും ഉൾപ്പെട്ടിട്ടുണ്ട്. രോഹിത് ശർമയെ നായകസ്ഥാനത്ത് നിന്നും മാറ്റി ശുഭ്മാൻ ഗില്ലാണ് ഇന്ത്യൻ ഏകദിന ടീമിന്റെ നായകനായി എത്തുന്നത്.

രണ്ട് ടീമിലും ഇന്ത്യൻ യുവ പേസർ ഹർഷിത് റാണ ഇടം നേടിയിരുന്നു. എന്നാൽ ഇതിനെ നല്ല രീതിയിലല്ല ആരാധകർ സ്വീകരിക്കുന്നത്. ഇദ്ദേഹം എങ്ങനെയാണ് കാര്യമായ പ്രകടനമൊന്നും കാഴ്ചവെക്കാതെ ഇന്ത്യക്ക് വേണ്ടി മൂന്ന് ഫോർമാറ്റിലും കളിക്കുന്നത് എന്ന് മനസിലാകുന്നില്ലെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. കോച്ച് ഗൗതം ഗംഭീറിന്റെ പ്രിയപ്പെട്ടവനായത് കൊണ്ടാണ് ഇതെന്നുമാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

ഇന്ത്യക്ക് ഇപ്പോൾ രണ്ട് ഓൾ ഫോർമാറ്റ് കളിക്കാർ മാത്രമേ ഉള്ളുവെന്നും ഒന്നും ഗില്ലും മറ്റേത് ഹർഷിത് റാണയാണെന്നുമൊക്കെ ആളുകൾ കളിയാക്കുന്നു.

ഇന്ന് പ്രഖ്യാപിച്ച ഇന്ത്യൻ സ്‌ക്വാഡുകൾ

ഏകദിന ടീം- രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ) , ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, കെഎൽ രാഹുൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജൂറലും, യശ്വസ്വ ജയ്‌സ്വാൾ.

ടി-20 ടീം- സൂര്യകുമാർ യാദവ് ( ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ, റിങ്ക സിങ്, വാഷിങ്ടൺ സുന്ദർ.

Content Highlight-Harshit Rana gets Trolled after getting selected for Indian team

dot image
To advertise here,contact us
dot image