കെ പി മോഹനന്‍ എംഎൽഎയെ കയ്യേറ്റംചെയ്ത സംഭവം; 25 പേർക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്

കെ പി മോഹനന്‍ എംഎൽഎയെ കയ്യേറ്റംചെയ്ത സംഭവം; 25 പേർക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്
dot image

കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.

മാലിന്യ പ്രശ്നത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയാണ് കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ നാട്ടുകാർ കയ്യേറ്റം ചെയ്തത്. കരിയാട് തണൽ ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നത്തിലെ പ്രതിഷേധമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. അങ്കണവാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു എംഎൽഎ.

കെ പി മോഹനനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം

ഡയാലിസിസ് സെന്ററിലെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്‌നം ഉന്നയിച്ചുകൊണ്ട് മാസങ്ങളായി നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. പ്രശ്‌നം നാട്ടുകാർ പലതവണ അറിയിച്ചിട്ടും പ്രതിഷേധത്തെ വേണ്ടവിധം എംഎൽഎ പരിഗണിച്ചില്ല എന്നതാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്.

Content Highlights: Police register case on MLA KP Mohanan for beating him at Kuthuparamba

dot image
To advertise here,contact us
dot image