ടോസിലെ നിര്‍ഭാഗ്യം; അനാവശ്യ റെക്കോര്‍ഡില്‍ കപില്‍ ദേവിനെ മറികടന്ന് ഗില്‍

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് 162 റണ്‍സിന് ഓള്‍ഔട്ടായിരുന്നു

ടോസിലെ നിര്‍ഭാഗ്യം; അനാവശ്യ റെക്കോര്‍ഡില്‍ കപില്‍ ദേവിനെ മറികടന്ന് ഗില്‍
dot image

അഹമ്മദാബാദ് നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യ-വിന്‍ഡീസ് ആദ്യ ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് 162 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ടോസ് നഷ്ടപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഒരു അനാവശ്യ റെക്കോര്‍ഡും സ്വന്തം പേരിലെഴുതിച്ചേര്‍ത്തു.

ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ ആറ് ടോസുകളാണ് ശുഭ്മന്‍ ഗില്ലിന് നഷ്ടമാവുന്നത്. ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും ടോസ് നഷ്ടപ്പെട്ട ഗില്ലിന് വിന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരത്തിലും നിര്‍ഭാഗ്യം പിടികൂടുകയായിരുന്നു.

ഇതോടെ തുടര്‍ച്ചയായി ടോസ് നഷ്ടപ്പെടുന്ന അനാവശ്യ റെക്കോര്‍ഡില്‍ ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റന്‍ കപില്‍ ദേവിനെ ഗില്‍ മറികടന്നു. 1983ല്‍ തുടര്‍ച്ചയായ അഞ്ച് ടെസ്റ്റ് മത്സരങ്ങളിലാണ് ക്യാപ്റ്റന്‍ കപില്‍ ദേവ് ടോസ് വിജയിക്കാതിരുന്നത്. ആറ് ടോസുകള്‍ നഷ്ടപ്പെട്ട ഗില്‍ നിലവില്‍ ന്യൂസിലാന്‍ഡിന്റെ ക്യാപ്റ്റന്‍ ടോം ലാഥമിന്റെ റെക്കോര്‍ഡിനൊപ്പമാണ്.

Content Highlights: Shubman Gill surpassed Kapil Dev in unwanted record after loses sixth successive toss in Tests

dot image
To advertise here,contact us
dot image