വൈഭവ് ഉള്‍പ്പടെ മൂന്ന് താരങ്ങള്‍ക്ക് ഫിഫ്റ്റി; ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

ഓസീസിന് വില്‍ ബൈറോം വേണ്ടി മൂന്ന് വിക്കറ്റ് നേടി

വൈഭവ് ഉള്‍പ്പടെ മൂന്ന് താരങ്ങള്‍ക്ക് ഫിഫ്റ്റി; ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍
dot image

രണ്ടാം യൂത്ത് ഏകദിനത്തില്‍ ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിന് മുന്നിൽ 301 റണ്‍സ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 49.4 ഓവറില്‍ ഓൾഔട്ടായി. സൂപ്പർ താരം വൈഭവ് സൂര്യവംശി, വിഹാൻ മൽഹോത്ര, അഭിഗ്യാന്‍ കുണ്ടു എന്നിവരുടെ അർ‌ധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് മികച്ച വിജയലക്ഷ്യം സമ്മാനിച്ചത്. വൈഭവ് 68 പന്തില്‍ 70 റൺ‌സ് നേടിയപ്പോൾ വിഹാന്‍ 74 പന്തില്‍ 70 റൺസും അഭിഗ്യാന്‍ 64 പന്തില്‍ 71 റൺസും അടിച്ചെടുത്തു. ഓസീസിന് വില്‍ ബൈറോം വേണ്ടി മൂന്ന് വിക്കറ്റ് നേടി. ക്യാപ്റ്റന്‍ യാഷ് ദേശ്മുഖ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മത്സരത്തിലെ രണ്ടാം പന്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ‌ ആയുഷ് മാത്രെയെ റൺ‌സൊന്നുമെടുക്കാൻ അനുവദിക്കാതെ വിൽ ബൈറോം കൂടാരം കയറ്റുകയായിരുന്നു. പിന്നാലെ ക്രീസിലൊരുമിച്ച വൈഭവ് - വിഹാന്‍ സഖ്യം 117 റണ്‍സ് കൂട്ടിചേര്‍ത്തു.

വൈഭവിനെ ആര്യൻ ശർമയുടെ കൈകളിലെത്തിച്ച് യാഷ് ദേശ്മുഖ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ക്രീസിലൊന്നിച്ച വേദാന്ദ് ത്രിവേദി (33 പന്തില്‍ 26) - വിഹാന്‍ സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്തു. 27-ാം ഓവറില്‍ വേദാന്ദിനെ ഹെയ്ഡന്‍ ഷില്ലർ മടങ്ങി. സ്റ്റീവന്‍ ഹോഗനായിരുന്നു ക്യാച്ച്.

തുടര്‍ന്ന് ക്രീസിലെത്തിയ കനിഷ്‌ക് ചൗഹാന്‍ (12), ആര്‍ എസ് ആംബ്രിഷ് (14), ഖിലാന്‍ പട്ടേല്‍ (11), ഹെനില്‍ പട്ടേല്‍ (9) എന്നിവര്‍ക്കൊന്നും ക്രീസിൽ അധികനേരം പിടിച്ചുനിൽക്കാനായില്ല. ആക്രമിച്ചുകളിച്ച അഭി​ഗ്യാൻ ഇന്ത്യയെ 300 കടത്തി. കിഷന്‍ കുമാര്‍ (1) പുറത്താവാതെ നിന്നു. ബൈറോം, യാഷ് എന്നിവര്‍ക്ക് പുറമെ ഓസീസിന് വേണ്ടി മലയാളിയായ ജോണ്‍ ജെയിംസ് ഒരു വിക്കറ്റ് വീഴ്ത്തി.

Content Highlights: India U19 vs Australia U19 2nd Youth ODI: ​IND scores 301 Runs vs aus as Vaibhav Suryavanshi makes 70

dot image
To advertise here,contact us
dot image