'എല്ലാ ടീമുകള്‍ക്കും ഇന്ത്യയെ തോല്‍പ്പിക്കാനുള്ള കഴിവുണ്ട്'; മത്സരത്തിന് മുന്‍പ് ബംഗ്ലാദേശ് കോച്ച്

'ലോകത്തിലെ ഒന്നാം നമ്പര്‍ ടീമാണ് ഇന്ത്യ. തീര്‍ച്ചയായും അവിടെ ഹൈപ്പ് വേണം'

'എല്ലാ ടീമുകള്‍ക്കും ഇന്ത്യയെ തോല്‍പ്പിക്കാനുള്ള കഴിവുണ്ട്'; മത്സരത്തിന് മുന്‍പ് ബംഗ്ലാദേശ് കോച്ച്
dot image

എല്ലാ ടീമുകള്‍ക്കും ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ബംഗ്ലാദേശ് ഹെഡ് കോച്ച് ഫില്‍ സിമ്മണ്‍സ്. സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബംഗ്ലാദേശ് പരിശീലകന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

'ഇന്ത്യയെ തോല്‍പ്പിക്കാനുള്ള കഴിവ് എല്ലാ ടീമുകള്‍ക്കുമുണ്ട്. മത്സരം കളിക്കുന്നത് ആ ദിവസത്തെ കാര്യമാണ്. അതിന് മുന്‍പ് ഇന്ത്യ എന്താണ് ചെയ്ത് എന്നത് ഒരു പ്രശ്‌നമല്ല. ബുധനാഴ്ച എന്ത് സംഭവിക്കുമെന്നതിലാണ് കാര്യം. ആ ദിവസത്തെ മൂന്നര മണിക്കൂറില്‍ എന്ത് സംഭവിക്കും എന്നതിനനുസരിച്ചാണ് കാര്യങ്ങള്‍. ഞങ്ങള്‍ കഴിയുന്നത്ര മികച്ച രീതിയില്‍ കളിക്കാന്‍ ശ്രമിക്കും', സിമ്മണ്‍സ് പറഞ്ഞു.

'എല്ലാ മത്സരങ്ങള്‍ക്കും പ്രത്യേകിച്ച് ഇന്ത്യ ഉള്‍പ്പെടുന്ന മത്സരങ്ങള്‍ക്ക് വലിയ ഹൈപ്പുണ്ട്. കാരണം ലോകത്തിലെ ഒന്നാം നമ്പര്‍ ടീമാണ് ഇന്ത്യ. തീര്‍ച്ചയായും അവിടെ ഹൈപ്പ് വേണം. ഞങ്ങള്‍ അത് ആസ്വദിക്കാന്‍ പോവുകയാണ്. ഞങ്ങള്‍ ആ നിമിഷങ്ങളും മത്സരവും ആസ്വദിക്കാന്‍ പോവുകയാണ്', സിമ്മണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാത്രി എട്ട് മുതല്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടം. സൂപ്പര്‍ ഫോറില്‍ തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ എത്തുന്നത്. ഇന്ന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയ്ക്ക് ഫൈനല്‍ ഉറപ്പിക്കാം.

Content Highlights: 'Every team has ability to beat India'; says Bangladesh Coach Phil Simmons Ahead Of Super Four Match

dot image
To advertise here,contact us
dot image