
കണ്ണൂര്‍: പാലക്കയംതട്ടില്‍ നിന്ന് കാണാതായ 17കാരന്‍ തൂങ്ങി മരിച്ച നിലയില്‍. കോട്ടയം തട്ട് സ്വദേശി ദിബില്‍ ടിനുവാണ് മരിച്ചത്. കഴിഞ്ഞ 15ാം തീയതി മുതലാണ് കുട്ടിയെ കാണാതായത്. ദിബിലിനെ വീടിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Content Highlights: Tean found died at Kannur Who missed from september 15