ശൈത്യകാലത്തിലേക്ക് യുഎഇ; വരും ദിവസങ്ങളിൽ താപനില കുറഞ്ഞ് തുടങ്ങും

സൂര്യോദയവും സൂര്യാസ്തമയവും രാവിലെയും വൈകുന്നേരവും ഏകദേശം ഒരേ സമയത്തായിരിക്കും സംഭവിക്കുക

ശൈത്യകാലത്തിലേക്ക് യുഎഇ; വരും ദിവസങ്ങളിൽ താപനില കുറഞ്ഞ് തുടങ്ങും
dot image

യുഎഇയിൽ ശൈത്യകാലത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള ശരത് കാലത്തിന് തുടക്കമായി. വരും ദിവസങ്ങളില്‍ രാജ്യത്തെ താപനില ക്രമേണ കുറഞ്ഞ് തുടങ്ങും. തണുപ്പുകാലത്തിന് ആരംഭം കുറിക്കുന്നതോടെ രാജ്യത്ത് പകലുകള്‍ക്കും രാത്രികള്‍ക്കും തുല്യ ദൈര്‍ഘ്യമാണുണ്ടാവുക. യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് വേനല്‍ക്കാലത്തിന്റെ അവസാനത്തിനായി ഇനി നാളുകളെണ്ണ കാത്തിരിക്കാം.

ശരത് കാലം ആരംഭിച്ചതോടെ ഇനിയുള്ള ദിവസങ്ങളില്‍ ചൂട് കുറഞ്ഞ് തുടങ്ങും. ക്രമേണ കൂടുതല്‍ സുഖകമായ കാലാവസ്ഥയിലേക്ക് രാജ്യം മാറും. ഇനിയുള്ള ദിവസങ്ങളില്‍ പകല്‍ 37 ഡിഗ്രി സെല്‍ഷ്യസും രാത്രി 23 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും ശരാശരി താപനില. രാജ്യത്ത് പകലുകള്‍ക്കും രാത്രികള്‍ക്കും തുല്യ ദൈര്‍ഘ്യമാണുണ്ടാവുക.

സൂര്യോദയവും സൂര്യാസ്തമയവും രാവിലെയും വൈകുന്നേരവും ഏകദേശം ഒരേ സമയത്തായിരിക്കും സംഭവിക്കുക. എന്നാല്‍ സീസണ്‍ പുരോഗമിക്കുന്നതോടെ രാജ്യത്ത് കൂടുതല്‍ തണുപ്പനുഭവപ്പെടുകയും രാത്രികള്‍ക്ക് ദൈര്‍ഘ്യമേറുകയും പകല്‍ സമയം ക്രമേണ കുറയുകയും ചെയ്യും. കൂടാതെ ശൈത്യകാലത്തോടനുബന്ധിച്ചുള്ള മഴക്കാലം നവംബര്‍ തുടക്കത്തില്‍ ആരംഭിച്ച് മാര്‍ച്ച് അവസാനം വരെ തുടരും. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത വര്‍ധിക്കും.

Content Highlights: UAE enters winter, temperatures will start to drop in the coming days

dot image
To advertise here,contact us
dot image