
നല്ല സിനിമളെ എല്ലാക്കാലവും ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുള്ളവർ ആണ് മലയാള സിനിമ പ്രേക്ഷകർ. ആ പട്ടികയിലേക്ക് ഇപ്പോൾ പുതിയ ഒരു ചിത്രം കൂടി എത്തിയിരിക്കുകയാണ്. വള എന്ന ചിത്രം മികച്ച പ്രേക്ഷക പിന്തുണയോടുകൂടെ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ത്രില്ലിംഗ് ആയ ഒരു ഫൺ - ഫാമിലി എന്റർടെയ്നർ ആണ് ചിത്രം എന്നാണ് സിനിമ കണ്ട പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രം ഒരുക്കിയ മുഹഷിൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ട, പുഴു തുടങ്ങിയ സിനിമലക്ക് തൂലിക ചലിപ്പിച്ച ഹർഷാദാണ് വളയുടെ തിരക്കഥ അണിയിച്ചൊരുക്കിയിരിക്കുന്നത്. വളരെ മികച്ച രീതിയിൽ ആണ് ഇരുവരും ചേർന്ന് ഈ സിനിമയെ സമീപിച്ചിരിക്കുന്നത് എന്നാണ് തീയേറ്ററുകളിൽ നിന്നും ലഭിക്കുന്ന പ്രേക്ഷക പിന്തുണ സൂചിപ്പിക്കുന്നത്. പ്രേക്ഷകരെ ഒരു മിനിറ്റ് പോലും മടുപ്പിക്കാത്ത ചടുലമായ താളം ആണ് ചിത്രത്തിന്റേത് എന്നാണ് നിരൂപകർ പറയുന്നത്.
ധ്യാൻ ശ്രീനിവാസനും ലുക്മാനും ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഇരുവരുടെയും കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങൾ ആണ് അവർ കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. രവീണ രവിയും, ശീതൾ ജോസഫും, ധ്യാനിന്റേയും ലുക്മാന്റേയും ഭാര്യമാരുടെ വേഷങ്ങൾ ഭംഗി ആയി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
വിജയരാഘവന്റേയും ശാന്തികൃഷ്ണയുടേയും പ്രകടനം അതി ഗംഭീരം എന്നാണ് പ്രേക്ഷകർ പറയുന്നത്. പ്രേക്ഷകർക്ക്, ഇവരുടെ കഥാപാത്രങ്ങളുമായി വളരെ പെട്ടന്ന് ഇമോഷണലി കണക്റ്റ് ആവാൻ സാധിക്കും. അബു സലീം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലൻ തുടങ്ങി നിരവധി താരങ്ങൾ ഈ ചിത്രത്തിൽ ഉണ്ട്. അവരെല്ലാം അവർക്ക് കിട്ടിയ വേഷങ്ങൾ മികച്ചതാക്കിയിട്ടുണ്ട്.
ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് സംഗീത സംവിധായകൻ ആയ ഗോവിന്ദ് വസന്ത ആണ്. പ്രതിനായക വേഷത്തിൽ വളരെ ഗംഭീരയമായ പ്രകടനം ആണ് അദ്ദേഹം കാഴ്ച വെച്ചിട്ടുള്ളത്. അദ്ദേഹം തന്നെ ആണ് ചിത്രത്തിന്റെ സംഗീതവും നിർവഹിച്ചിരിക്കുന്നത്. അഫ്നാസ് വി യുടെ വിഷ്വൽസും, സിദ്ദിഖ് ഹൈദറിന്റെ എഡിറ്റിങ്ങും ചിത്രത്തെ കൂടുതൽ മനോഹരം ആക്കുന്നു. വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ചിരിക്കുന്ന വള നിർമ്മിച്ചിരിക്കുന്നത് ഫെയർബെ ഫിലിംസാണ്.
Content Highlights: Dhyan Sreenivasan Starrer Vala Movie running succesfully in theatres