ഹൃദയാഘാതം മുൻകൂട്ടി കണ്ടെത്താൻ സി-റിയാക്ടീവ് രക്തപരിശോധന; അറിഞ്ഞിരിക്കാം ഈ സാധ്യതയെക്കുറിച്ച്

ഇതൊരു ലളിതമായ രക്തപരിശോധനയാണ്. ആരോഗ്യമുള്ളതായി തോന്നുന്ന വ്യക്തികളില്‍ പോലും ഹൃദയാഘാത സാധ്യത കണ്ടെത്താന്‍ ഈ പരിശോധനയ്ക്ക് കഴിയും

ഹൃദയാഘാതം മുൻകൂട്ടി കണ്ടെത്താൻ  സി-റിയാക്ടീവ് രക്തപരിശോധന; അറിഞ്ഞിരിക്കാം ഈ സാധ്യതയെക്കുറിച്ച്
dot image

ആളുകള്‍ക്കിടയില്‍ ഹൃദയ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവും വളരെയധികം ആശങ്കയുയര്‍ത്തുന്ന കാര്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രായമായവരെ അപേക്ഷിച്ച് ചെറുപ്പക്കാരുടെ ഇടയിലെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ പോലും മാറിയിരിക്കുകയാണ്. ഹൃദയാഘാതം എപ്പോഴും നെഞ്ചുവേദനയോടൊപ്പം ഉണ്ടാവണമെന്നില്ല.സമ്മര്‍ദ്ദവും ക്ഷീണവും കൊണ്ടുണ്ടാകുന്ന ലക്ഷണങ്ങളുടെ അകമ്പടിയോടെയാണ് ഹൃദയാഘാതം ഇപ്പോള്‍ കടന്നുവരുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ലക്ഷണങ്ങളെ പലരും അവഗണിക്കുക പതിവാണ്.

ലളിതമായ ഒരു രക്ത പരിശോധനയിലൂടെ ഹൃദയാഘാതത്തിന്റെ സാധ്യത കണ്ടെത്താനാവുമെന്ന് പറയുകയാണ് കാര്‍ഡിയോളജിസ്റ്റായ ദിമിത്രി യാരനോവ്. തൻ്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.

എന്താണ് സി-റിയാക്ടീവ് പ്രോട്ടീന്‍(CRP) പരിശോധന?

ഹൃദയാഘാതം സംഭവിക്കുന്നതിന് മുന്‍പ് തന്നെ ലളിതമായ രക്ത പരിശോധനയിലൂടെ ഹൃദയാഘാത സാധ്യത കണ്ടെത്താന്‍ സാധിക്കും. ആരോഗ്യമുള്ള ഒരു വ്യക്തിയിലെ ഹൃദയാഘാത സാധ്യതവരെ ഇതിലൂടെ കണ്ടെത്താമെന്ന് സമീപകാല ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
നീര്‍വീക്കം അല്ലെങ്കില്‍ പരിക്കുണ്ടാകുമ്പോള്‍ ശരീരത്തില്‍ കരള്‍ നിര്‍മ്മിക്കുന്ന ഒരു പ്രോട്ടീനാണ് CRP(സി-റിയാക്ടീവ് പ്രോട്ടീന്‍). ഇത് ശരീരത്തിന്റെ രോഗപ്രതിരോധത്തിന്റെ ഭാഗമാണ്. സാധാരണയായി ലാബ് പരിശോധനകളില്‍ അണുബാധകള്‍, നീര്‍വീക്കം, ഓട്ടോ-ഇമ്യൂണ്‍ രോഗങ്ങള്‍ എന്നിവയൊക്കെ കണ്ടെത്താന്‍ CRP പരിശോധന ഉപയോഗിക്കുന്നു. എന്നാല്‍ ആ പരിശോധനകളൊക്കെ കുറഞ്ഞ സെന്‍സിറ്റീവ് പരിശോധനകളാണ്.

ഹൃദയാഘാത സാധ്യത പരിശോധിക്കാനായി high - sensitivtiy CRP പരിശോധനകളാണ് ഉപയോഗിക്കുന്നത്. ( ആരോഗ്യമുള്ള വ്യക്തികളുടെ ശരീരത്തിലെ നീര്‍വീക്കം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുളള സാധ്യത ഇവ കണ്ടെത്തുന്നതിന് സി-റിയാക്ടീവ് പ്രോട്ടീന്റെ (CRP) കുറഞ്ഞ നിരക്ക് അളക്കാന്‍ ഉപയോഗിക്കുന്ന പരിശോധനയാണ്). കൊളസ്‌ട്രോളും മറ്റും നിയന്ത്രണത്തിലാണെങ്കില്‍ പോലും സാധാരണയില്‍ കൂടുതല്‍ ഉയര്‍ന്ന CRP ഉള്ളവര്‍ക്ക് ഹൃദയാഘാതം, പക്ഷാഘാതം അല്ലെങ്കില്‍ മറ്റ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്ന് മനസിലാക്കാം.

high-sensitivity CRP ലെവലുകള്‍ ഇങ്ങനെ

  • 1 കുറഞ്ഞ അപകട സാധ്യത - 1 മില്ലിഗ്രാം/ ലിറ്ററില്‍ താഴെ
  • 2 ശരാശരി അപകട സാധ്യത - 1 മുതല്‍ 3 മില്ലിഗ്രാം / ലിറ്റര്‍
  • 3 ഉയര്‍ന്ന അപകട സാധ്യത - 3 മില്ലിഗ്രാം / ലിറ്ററിന് മുകളില്‍

( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടിയുളളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :Know what the C-reactive blood test is that detects heart attacks

dot image
To advertise here,contact us
dot image