ദുബായിലെ അൽ ബർഷയിലെ ബഹുനില കെട്ടിടത്തിലെ തീപിടിത്തം നിയന്ത്രണവിധേയം; ആളപായമില്ല

ഉയർന്ന കെട്ടിടങ്ങളിലെ തീ അണയ്ക്കാൻ എട്ട് മാസം മുൻപ് ആരംഭിച്ച 'ഷഹീൻ' ഡ്രോണുകൾ രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ചു

ദുബായിലെ അൽ ബർഷയിലെ ബഹുനില കെട്ടിടത്തിലെ തീപിടിത്തം നിയന്ത്രണവിധേയം; ആളപായമില്ല
dot image

ദുബായ് അല്‍ ബര്‍ഷയിലെ ബഹുനില താമസ കെട്ടിടത്തില്‍ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. മണിക്കൂറുകള്‍ക്കകം തീ നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. മരണമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍തന്നെ താമസക്കാരെ ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ സിവില്‍ ഡിഫന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു.

ഉയർന്ന കെട്ടിടങ്ങളിലെ തീ അണയ്ക്കാൻ എട്ട് മാസം മുൻപ് ആരംഭിച്ച 'ഷഹീൻ' ഡ്രോണുകൾ രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ചു. ഉച്ചയ്ക്ക് 2:11-ന് കൺട്രോൾ റൂമിലേക്ക് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് ആറ് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. അവർ ഉടൻതന്നെ താമസക്കാരെ ഒഴിപ്പിക്കുകയും തീ അണയ്ക്കാൻ തുടങ്ങുകയും ചെയ്തു. കൂളിങ് ഓപ്പറേഷൻ പൂർത്തിയായ ശേഷം കെട്ടിടം അധികാരികൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

Contnet Highlights: Fire blazes through multiple floors in Al Barsha building in Dubai

dot image
To advertise here,contact us
dot image