
ടി 20 യിൽ തന്റെ വെടിക്കെട്ട് ബാറ്റുമായി ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഇന്ത്യയുടെ യുവതാരം കൂടിയായ അഭിഷേക് ശർമ. നിലവിൽ ഐസിസിയുടെ ടി 20 റാങ്കിങ്ങിൽ ഒന്നാമതുള്ള താരം ഇന്ത്യയുടെ ഏകദിന ടീമിലേക്കും പരിഗണിക്കപ്പെടുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
അടുത്ത മാസം ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തോടെ അദ്ദേഹത്തിന് ഏകദിന ടീമിൽ ഇടം ലഭിച്ചേക്കാം. മൂന്ന് ഏകദിന മത്സരങ്ങളും തുടർന്ന് അഞ്ച് ടി20 മത്സരങ്ങളും ഇന്ത്യ ഓസ്‌ട്രേലിയയിൽ കളിക്കും.
ഒക്ടോബർ 19 ന് ഏകദിന പരമ്പര ആരംഭിക്കും. നിലവിൽ 21 ടി 20 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയും അടക്കം 708 റൺസ് നേടിയിട്ടുണ്ട്. 197 ആണ് സ്ട്രൈക്ക് റേറ്റ്.
ഏഷ്യ കപ്പിലെ നാല് മത്സരങ്ങളിൽ നിന്ന് 173 റൺസ് നേടിയിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായ കാര്യം ദുബായിലെ സ്ലോ പിച്ചിൽ പോലും അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 208.43 ആണ് എന്നതാണ്.
Content Highlights: Abhishek to make his odi debut against Australia