ശൈത്യകാല അവധി നേരത്തെ പ്രഖ്യാപിച്ച് യുഎഇയിലെ സ്കൂളുകൾ; അവധി ദിവസങ്ങൾ ദീർഘിപ്പിച്ചു

നാലാഴ്ച നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയോടെയാണ് ഈ അധ്യയന വർഷത്തിലെ ആദ്യ ടേം അവസാനിക്കുന്നത്

ശൈത്യകാല അവധി നേരത്തെ പ്രഖ്യാപിച്ച് യുഎഇയിലെ സ്കൂളുകൾ; അവധി ദിവസങ്ങൾ ദീർഘിപ്പിച്ചു
dot image

യുഎഇയിൽ ഇത്തവണത്തെ ശൈത്യകാല അവധി ദിവസങ്ങൾ മാസങ്ങൾക്ക് മുമ്പ് തന്നെ ശൈത്യകാല അവധി ദിവസങ്ങൾ രേഖപ്പെടുത്തി അധികൃതർ. കുട്ടികളുടെ പഠനത്തെ ബാധിക്കാതെ കുടുംബങ്ങൾക്ക് അവധിക്കാലം ആസൂത്രണം ചെയ്യുന്നത് ഉറപ്പാക്കുവാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നാലാഴ്ച നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയോടെയാണ് ഈ അധ്യയന വർഷത്തിലെ ആദ്യ ടേം അവസാനിക്കുന്നത്. നേരത്തെ ഇത് മൂന്നാഴ്ചയായിരുന്നു. ഈ വർഷം, ഡിസംബർ എട്ട് മുതൽ മുതൽ ജനുവരി നാല് 2026 വരെയായിരിക്കും ശൈത്യകാല അവധി അനുവദിച്ചിരിക്കുന്നത്. ക്ലാസുകൾ ജനുവരി അഞ്ചിന് പുനരാരംഭിക്കും. ഒന്നാം പഠനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് കൂടുതൽ വിശ്രമിക്കാനും ദേശീയ, സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും വേണ്ടിയാണ് അവധിക്കാലം വർദ്ധിപ്പിച്ചിരിക്കുന്നത്.

കുട്ടികളുടെ മാതാപിതാക്കളുമായി മികച്ച ആശയവിനിമയം ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് അവധി ദിവസങ്ങൾ നേരത്തെ തന്നെ അറിയിക്കുന്നതെന്ന് റീജന്റ് ഇൻ്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഡേവിഡ് വില്യംസ് പറഞ്ഞു. സ്കൂൾ അവധികൾ കുടുംബങ്ങളെ മുൻകൂട്ടി അറിയിക്കേണ്ടതുണ്ട്. എല്ലാ അധ്യയന വർഷവും തുടങ്ങുമ്പോൾ തന്നെ മുഴുവൻ അക്കാദമിക് കലണ്ടറും പങ്കുവെക്കാറുണ്ട്. കൂടാതെ അവധിക്ക് അടുത്ത ദിവസങ്ങളിൽ സർക്കുലറുകളിലൂടെയും മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയും മാതാപിതാക്കൾക്ക് അറിയിപ്പുകൾ ലഭിക്കും. മികച്ച ആശയവിനിമയം നല്ല സ്കൂളിന്റെ ലക്ഷണമാണ്. ഡേവിഡ് വില്യംസ് വ്യക്തമാക്കി.

Content Highlights:  UAE schools issue early winter break

dot image
To advertise here,contact us
dot image