ബഹ്‌റൈൻ കസ്റ്റംസ് മേധാവി ഇറ്റാലിയൻ കസ്റ്റംസ് ആൻഡ് മോണോപൊളിസ് അതോറിറ്റിയുമായി കുടികാഴ്ച്ച നടത്തി

ഗ്രീൻ കസ്റ്റംസ്, സുസ്ഥിര വികസനത്തിൽ കസ്റ്റംസിന്റെ പങ്കിനെക്കുറിച്ചുള്ള സംവേദന സെക്ഷനും നടന്നു

ബഹ്‌റൈൻ കസ്റ്റംസ് മേധാവി ഇറ്റാലിയൻ കസ്റ്റംസ് ആൻഡ് മോണോപൊളിസ് അതോറിറ്റിയുമായി കുടികാഴ്ച്ച നടത്തി
dot image

ഇറ്റാലിയൻ റിപ്പബ്ലിക്കിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി, ബഹ്‌റൈൻ കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫയും സംഘവും ഇറ്റാലിയൻ കസ്റ്റംസ് ആൻഡ് മോണോപൊളിസ് അതോറിറ്റിയും തമ്മിൽ കൂടി കാഴ്ച നടത്തി. നിരവധി കസ്റ്റംസ് കേന്ദ്രങ്ങളും സുപ്രധാന തുറമുഖങ്ങളും സന്ദർശിച്ചു. ബഹ്‌റൈൻ രാജ്യത്തിന്റെ കസ്റ്റംസ് കാര്യങ്ങളും ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ കസ്റ്റംസ് ആൻഡ് മോണോപൊളിസ് അതോറിറ്റിയും തമ്മിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഒപ്പുവച്ച ധാരണാപത്രം നടപ്പിലാക്കുന്നതിൽ, രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെയും വൈദഗ്ധ്യ കൈമാറ്റത്തിന്റെയും മേഖലകൾ വർദ്ധിപ്പിക്കുന്നതിന് സംഭാവന ചെയ്യുന്ന കസ്റ്റംസ് പ്രവർത്തനങ്ങളിൽ പിന്തുടരുന്ന രീതികളും നടപടിക്രമങ്ങളും കൂടിക്കാഴ്ചയിൽ സംസാരവിഷയമായി.

കസ്റ്റംസ് പ്രസിഡന്റിനും പ്രതിനിധി സംഘത്തിനും അംഗീകൃത സാമ്പത്തിക ഓപ്പറേറ്റർ (AEO), താൽക്കാലിക പ്രവേശന സംവിധാനങ്ങൾ, ഇ-കൊമേഴ്‌സിൽ കസ്റ്റംസിന്റെ പങ്ക് എന്നീ മേഖലകളിലെ ഇറ്റലിയുടെ ഏറ്റവും പ്രധാനപ്പെട്ട അനുഭവങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഗ്രീൻ കസ്റ്റംസ്, സുസ്ഥിര വികസനത്തിൽ കസ്റ്റംസിന്റെ പങ്കിനെക്കുറിച്ചുള്ളസംവേദന സെക്ഷനും നടന്നു. ഇറ്റാലിയൻ കസ്റ്റംസ് അതോറിറ്റിയുടെ കസ്റ്റംസ് ലബോറട്ടറികളും വിശകലന മുറികളും സന്ദർശിക്കൽ, റിസ്ക് മാനേജ്‌മെന്റിൽ പരിശീലനം, സംയുക്ത ലക്ഷ്യവുമായി ബന്ധപ്പെട്ട യൂറോപ്യൻ യൂണിയൻ പ്ലാറ്റ്‌ഫോമുകളുമായി പരിചയപ്പെടൽ എന്നിവയും സന്ദർശനത്തിന്റെ ഭാഗമായി നടന്നു.

കസ്റ്റംസ് മേഖലയിലെ വിപുലമായ അന്താരാഷ്ട്ര അനുഭവങ്ങളിൽ നിന്ന് പ്രയോജനം നേടാനും, വ്യാപാര, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ഒരു പ്രമുഖ പ്രാദേശിക കേന്ദ്രമെന്ന നിലയിൽ അതിന്റെ സ്ഥാനം മെച്ചപ്പെടുത്താനുമുള്ള ബഹ്‌റൈൻ രാജ്യത്തിന്റെ താൽപ്പര്യമാണ് ഈ സന്ദർശനത്തിലൂടെഅര്ഥമിടുന്നതെന്നു കസ്റ്റംസ് പ്രസിഡന്റ് വ്യക്തമാക്കി. ഇത് ദേശീയ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സഹായിക്കുന്നു.

ബഹ്‌റൈന്റെ 2030 ലെ സാമ്പത്തിക ദർശനത്തിന് അനുസൃതമായി സൃഷ്ടിപരമായ സഹകരണത്തിന്റെ അടിത്തറ ഏകീകരിക്കുന്നതിനും കസ്റ്റംസ് വർക്ക് സിസ്റ്റം വികസിപ്പിക്കുന്നതിനും അന്താരാഷ്ട്ര പങ്കാളികളുമായി വൈദഗ്ദ്ധ്യം കൈമാറ്റം ചെയ്യുന്നത് തുടരേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.

Content Highlights: Bahrain Customs Chief Holds Meeting with Italian Customs and Monopolies Authority

dot image
To advertise here,contact us
dot image