ICC ടി 20 റാങ്കിങ്ങിൽ ഇന്ത്യൻ മയം; ബാറ്റിങ്ങിൽ അഭിഷേകും ബൗളിങ്ങിൽ വരുണും ഒന്നാമത് തുടരുന്നു

സഞ്ജു സാംസണ്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി

ICC ടി 20 റാങ്കിങ്ങിൽ ഇന്ത്യൻ മയം; ബാറ്റിങ്ങിൽ അഭിഷേകും ബൗളിങ്ങിൽ വരുണും ഒന്നാമത് തുടരുന്നു
dot image

ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടർന്ന് അഭിഷേക് ശര്‍മ. താരം റേറ്റിങ് പോയിന്റും ഉയർത്തി. 907 പോയിന്റാണ് അഭിഷേകിനുള്ളത്. ഇംഗ്ലണ്ടിന്റെ ഫിലിപ്പ് സാള്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ തിലക് വര്‍മ മൂന്നാം സ്ഥാനത്തെത്തി.

തിലകിന്റെ വരവോടെ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ നാലാം സ്ഥാനത്തേക്ക് വീണു. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് അഞ്ചാമത്. സൂര്യകുമാർ യാദവ് ആറാം സ്ഥാനത്ത്. ശുഭ്മാന്‍ ഗില്‍ ഏഴ് പടി കയറി 32-ാം സ്ഥാനത്തായി. മലയാളി താരം സഞ്ജു സാംസണ്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 39-ാമതെത്തി.

ബൗളര്‍മാരുടെ റാങ്കിംഗില്‍ വരുണ്‍ ചക്രവര്‍ത്തി ഒന്നാം സ്ഥാനത്ത് തുടരുന്നു. ജേക്കബ് ഡഫി (ന്യൂസിനല്‍ഡ്), അകെയ്ല്‍ ഹുസൈന്‍ (വെസ്റ്റ് ഇന്‍ഡീസ്) എന്നിവര്‍ രണ്ട് മൂന്നും സ്ഥാനങ്ങളില്‍.

ടീം റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍.

Content Highlights:ICC T20 rankings; Abhishek remains at the top in batting and bowling

dot image
To advertise here,contact us
dot image