'ഫൈനലിൽ കാണാം, ഇന്ത്യയോട് ഏറ്റുമുട്ടാൻ തയ്യാർ'; സൂര്യകുമാറിന് മറുപടിയുമായി ഷഹീൻ അഫ്രീദി

ഇന്ത്യ - പാക് മത്സരങ്ങൾക്ക് വലിയ പ്രാധാന്യമില്ലെന്ന ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്റെ അഭിപ്രായത്തില്‍ പ്രതികരിച്ച് പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി.

'ഫൈനലിൽ കാണാം, ഇന്ത്യയോട് ഏറ്റുമുട്ടാൻ തയ്യാർ'; സൂര്യകുമാറിന് മറുപടിയുമായി ഷഹീൻ അഫ്രീദി
dot image

ഏഷ്യകപ്പില്‍ ഇന്ത്യ - പാക് മത്സരങ്ങൾക്ക് വലിയ പ്രാധാന്യമില്ലെന്ന ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്റെ അഭിപ്രായത്തില്‍ പ്രതികരിച്ച് പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി.

തങ്ങളെ സംബന്ധിച്ച് ഏഷ്യ കപ്പ് നേടുന്നതിലാണ് ശ്രദ്ധയെന്നും സൂര്യകുമാര്‍ യാദവിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും ഏഷ്യാ കപ്പ് ഫൈനലില്‍ നേര്‍ക്ക് നേര്‍ക്ക് എത്തുമ്പോള്‍ എന്തു സംഭവിക്കുമെന്ന് കാണാമെന്നും ഷഹീന്‍ അഫ്രീദി പ്രതികരിച്ചു.

ഒരു മത്സരം മത്സരമായി കണക്കാക്കണമെങ്കില്‍ ഫലങ്ങളിലെ അന്തരവ് വലിയതായിരിക്കാൻ പാടില്ലെന്നും അങ്ങനെ നോക്കുകയാണെങ്കിൽ പാകിസ്താൻ ഇന്ത്യയ്ക്ക് എതിരാളികളെ അല്ലെന്നുമായിരുന്നു സൂര്യ കുമാർ പറഞ്ഞത്.

ടൂര്‍ണമെന്റില്‍ ഇരുടീമുകളും പരസ്പരം രണ്ടുതവണ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ രണ്ട് തവണയും വിജയിച്ചു. അതിൽ ഒന്ന് സൂപ്പർ ഫോറിലായിരുന്നു.ഇന്നലെ ശ്രീലങ്കയെ തോൽപ്പിച്ചതോടെ പാകിസ്താൻ വീണ്ടും ഫൈനൽ സാധ്യതകൾ സജീവമാക്കി.

Content Highlights:Shaheen Afridi Breaks Silence On surykumar yadav statement

dot image
To advertise here,contact us
dot image