വൈഭവും കൂട്ടരും തകർത്തു; ഓസീസിനെതിരെ യൂത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

അണ്ടർ 19 യൂത്ത് ഏകദിന പരമ്പരയിൽ ഓസീസിനെ തോൽപ്പിച്ച് ഇന്ത്യ

വൈഭവും കൂട്ടരും തകർത്തു; ഓസീസിനെതിരെ യൂത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ
dot image

അണ്ടർ 19 യൂത്ത് ഏകദിന പരമ്പരയിൽ ഓസീസിനെ തോൽപ്പിച്ച് ഇന്ത്യ. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 51 റണ്‍സിന്‍റെ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വൈഭവ് സൂര്യവന്‍ഷി, വിഹാന്‍ മല്‍ഹോത്ര, അഭിഗ്യാൻ കുണ്ടു എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവില്‍ 49.4 ഓവറില്‍ 300 റണ്‍സെടുത്തു. വൈഭവ് 68 പന്തിൽ 70 റൺസും വിഹാന്‍ മല്‍ഹോത്ര 74 പന്തില്‍ 70 റൺസും അഭിഗ്യാന്‍ കുണ്ടു 64 പന്തില്‍ 71 റൺസും വേണ്ടി.

മറുപടി ബാറ്റിങ്ങിൽ ജെയ്ഡന് ഡ്രാപ്പര്‍ സെഞ്ചുറി നേടിയെങ്കിലും ഓസ്ട്രേലിയ അണ്ടര്‍ 19 ടീം 47.2 ഓവറില്‍ 249 റണ്‍സിന് ഓള്‍ ഔട്ടായി.

മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. രണ്ടാം മത്സരത്തലും ജയിച്ചതോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം വെളളിയാഴ്ച നടക്കും.

Content Highlights: Vaibhav and his team shine; India won the Youth ODI series against Australia

dot image
To advertise here,contact us
dot image