എജ്ജാതി നോ ലുക്ക് ഷോട്ട്!; ബാറ്റ് കൊണ്ട് കാണികളെ ആനന്ദിപ്പിച്ച് റാഷിദ് ഖാൻ

ഏഷ്യ കപ്പിൽ വീണ്ടും നോ ലുക്ക് ഷോട്ടുമായി അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ

എജ്ജാതി നോ ലുക്ക് ഷോട്ട്!; ബാറ്റ് കൊണ്ട് കാണികളെ ആനന്ദിപ്പിച്ച് റാഷിദ് ഖാൻ
dot image

ഏഷ്യ കപ്പിൽ വീണ്ടും നോ ലുക്ക് ഷോട്ടുമായി അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ. ശ്രീലങ്കൻ പേസർ ചമീരയെയാണ് ലെഗ് സൈഡിലേക്ക് നോ ലുക്ക് ഷോട്ടിലൂടെ റാഷിദ് ഖാൻ പറപ്പിച്ചത്. മത്സരത്തിൽ എട്ടാമനായി ഇറങ്ങിയ താരം 23 പന്തിൽ 24 റൺസുമായി പുറത്തായി.

കഴിഞ്ഞ ബംഗ്ലാദേനെതിരെയുള്ള മത്സരത്തിലും താരത്തിന്റെ നോ ലുക്ക് ഷോട്ടുണ്ടായിരുന്നു. മത്സരത്തിൽ മുസ്തഫിസുര്‍ റഹ്മാനെയാണ് സിക്സറിന് പറത്തിയിരുന്നത്. പിന്നീട് 11 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 20 റണ്‍സെടുത്ത് അഫ്ഗാന്‍ നായകന്‍ പുറത്താവുകയായിരുന്നു.

അതേ സമയം ഇന്നത്തെ ശ്രീലങ്കയുമായുള്ള മത്സരം അഫ്‌ഗാനിസ്ഥാന് നിർണായകമാണ്. മത്സരത്തിൽ വിജയിച്ചാൽ അവർക്ക് സൂപ്പർ ഫോറിലേക്ക് മുന്നേറാം.

Content Highlights: amazing no look shot by rashid khan vs srilanka

dot image
To advertise here,contact us
dot image