ധ്രുവ് ജുറലിന് സെഞ്ച്വറി; പടിക്കൽ സെഞ്ച്വറിക്കരികെ; ഓസ്ട്രേലിയ എയ്ക്കെതിരായ ഇന്ത്യ എ പൊരുതുന്നു

ഓസ്ട്രേലിയ എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ എ മികച്ച നിലയിൽ.

ധ്രുവ് ജുറലിന് സെഞ്ച്വറി; പടിക്കൽ സെഞ്ച്വറിക്കരികെ; ഓസ്ട്രേലിയ എയ്ക്കെതിരായ ഇന്ത്യ എ പൊരുതുന്നു
dot image

ഓസ്ട്രേലിയ എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ എ മികച്ച നിലയിൽ. ഒന്നാം ഇന്നിങ്സിൽ 532 റൺസിന് ആറ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഓസീസിനെതെതിരെ ഇന്ത്യ മറുപടി ബാറ്റിംഗില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 413 റണ്‍സെടുത്തിട്ടുണ്ട്.

മൂന്നാം ദിനം അവസാനിക്കുമ്പോൾ സെഞ്ചുറിയുമായി ധ്രുവ് ജുറെലും(113) അര്‍ധസെഞ്ചുറിയുമായി മലയാളി താരം ദേവ്ദത്ത് പടിക്കലും(86) ആണ് ക്രീസില്‍. അഭിമന്യൂ ഈശ്വരന്‍ (44), എന്‍ ജഗദീശന്‍ (64), സായ് സുദര്‍ശന്‍ (73) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ശ്രേയസ് അയ്യർ (8) മാത്രമാണ് നിരാശപ്പെടുത്തിയത്. ആറ് വിക്കറ്റ് കൈയിലിരിക്കെ ഓസീസ് സ്കോറിനൊപ്പമെത്താന്‍ ഇന്ത്യക്കിനി 129 റണ്‍സ് കൂടി മതി.

ലക്‌നൗവിൽ ടോസ് നേടി ബാറ്റിംഗിന് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് വേണ്ടി സാം കോണ്‍സ്റ്റാസിന് (109) പുറമെ ജോഷ് ഫിലിപ്പെയും (പുറത്താവാതെ 123) സെഞ്ചുറി നേടി. ഇവരെ കൂടാതെ ലിയാം സ്‌കോട്ട് 81 റൺസും കൂപ്പര്‍ കൊന്നോലി 70 റൺസും കാംമ്പെല്‍ കെല്ലാവേ 88 റൺസും നേടി. ഇന്ത്യക്ക് വേണ്ടി ഹര്‍ഷ് ദുബെ മൂന്നും ഗര്‍നൂര്‍ ബ്രാര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

Content Highlights: Dhruv Jural hits century; Padikkal close to century; India A vs Australia A

dot image
To advertise here,contact us
dot image