കട്ട ഫാൻ! ഏത് ടീമിലാണോ ആ ടീമിനൊപ്പം; ബ്രസീലിയൻ സൂപ്പർതാരത്തെ കുറിച്ച് ശുഭ്മാൻ ഗില്‍

2014 മുതൽ ഫുട്‌ബോൾ കാണാൻ തുടങ്ങിയെന്നും ഗിൽ പറഞ്ഞു

കട്ട ഫാൻ! ഏത് ടീമിലാണോ ആ ടീമിനൊപ്പം; ബ്രസീലിയൻ സൂപ്പർതാരത്തെ കുറിച്ച് ശുഭ്മാൻ ഗില്‍
dot image

ബ്രസീലിയൻ ഫുട്‌ബോൾ സൂപ്പർതാരം നെയ്‌റിന്റെ കട്ട ഫാനാണെന്ന് ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ ശുഭ്മാൻ ഗിൽ. നെയ്മറിനെയാണ് ഏറെ ഇഷ്ടമെന്നും 2014 മുതൽ ഫുട്‌ബോൾ കാണാൻ തുടങ്ങിയെന്നും ഗിൽ പറഞ്ഞു. നെയ്മറിനെ ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹം ഏത് ടീമിൽ പോയാലും അവിടെ പോകാൻ ഇഷ്ടപ്പെടുന്നുവെന്നും ഗിൽ പറഞ്ഞു.

'ഞാൻ ഫുട്‌ബോൽ കാണാൻ തുടങ്ങിയത് നെയ്മർ കാരണമാണ്. 2014 ലോകകപ്പ് എനിക്ക് ഇഷ്ടായിരുന്നു, അപ്പോഴാണ് ഞാൻ ഫുട്‌ബോൾ കാണാൻ തുടങ്ങിയത് എനിക്ക് നെയ്മറിനെ കാണാനായിരുന്നു ഇഷ്ടം. അതിനാൽ അവൻ ഏത് ടീമിലായിരുന്നോ അതിലായിരുന്നു ഞാൻ. അവൻ സൗദിലായിരുന്നപ്പോഴും ബ്രസീലിൽ ആയിരുന്നപ്പോഴുമെല്ലാം അങ്ങനെ തന്നെ,' ഗിൽ പറഞ്ഞു.

ഫിഫാ ഗെയി കളിക്കുമ്പോൽ താൻ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയുമാണ് എടുക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആപ്പിള്‍ മ്യൂസിക്കിന്‍റെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നുു അദ്ദേഹം.

Content Highlights- Shubman Gill Says He is a Neymar Fan

dot image
To advertise here,contact us
dot image