
ബിസിസിഐയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ എത്തുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കുറച്ചു ദിവസമായി പ്രചരിക്കുകയാണ്. ഇപ്പോഴിതാ റിപ്പോർട്ടുകൾക്ക് മറുപടിയുമായി താരത്തിന്റെ ടീം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിക്കുകയാണ് സച്ചിന്‍റെ മാനേജ്മെന്റ് ടീം. കിംവദന്തികള്‍ പൂര്‍ണമായും തള്ളിയ ടീം ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിലെ ഒരു സ്ഥാനവും ലക്ഷ്യമിടുന്നില്ലെന്നും സ്ഥിരീകരിച്ചു.
ഈ മാസം 28നാണ് പുതിയ ബിസിസിഐയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. കാലാവധി പൂര്‍ത്തിയാക്കിയ ശേഷം റോജര്‍ ബിന്നി ബിസിസിഐയുടെ തലപ്പത്തുനിന്ന് പടിയിറങ്ങിയിരുന്നു. നിലവില്‍ രാജീവ് ശുക്ലയാണ് ബിസിസിഐ ആക്ടിങ് പ്രസിഡൻറ്. അതിനിടെയാണ് മുന്‍ താരവും ഇതിഹാസവുമായ വ്യക്തി അധ്യക്ഷ സ്ഥാനത്തെത്തുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ഇതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നായിരുന്നു കൂടുതലും പ്രചരിച്ചിരുന്നത്.
🚨RUMOURS PUT TO REST🚨
— Cricbuzz (@cricbuzz) September 11, 2025
Sachin Tendulkar's team has issued a statement dismissing rumours of him being in contention to become the next BCCI president. pic.twitter.com/2dyzbxEuhf
പ്രസിഡന്റ് സ്ഥാനത്തേക്ക് സച്ചിനെ പരിഗണിക്കുകയോ നാമനിര്‍ദ്ദേശം ചെയ്യുകയോ ചെയ്യുന്നതായി ചില റിപ്പോര്‍ട്ടുകളും കിംവദന്തികളും പ്രചരിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സ്ഥാപനമായ എസ്ആര്‍ടി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് പ്രസ്താവനയില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയോ എന്തെങ്കിലും രീതിയിലുള്ള പുരോഗതി ഉണ്ടാവുകയോ ചെയ്തിട്ടില്ല. ഊഹാപോഹങ്ങള്‍ക്ക് വിശ്വാസ്യത നല്‍കുന്നത് ഒഴിവാക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു- പ്രസ്താവനയില്‍ വ്യക്തമാക്കി.
Content Highlights: Sachin Tendulkar Issues Official Statement On BCCI President Rumors